മലയാളം കവിതാ ബ്ലോഗുകളിൽ കേറിയിറങ്ങുമ്പോഴൊക്കെ എനിക്കും തോന്നാറുണ്ട്, ബിംബങ്ങളും പ്രതീകങ്ങളും ഒക്കെ ചേർത്ത് അത്തരം കവിതകൾ എഴുതണംന്ന്! ലേഖനങ്ങളും കഥകളും എത്ര എഴുതിയാലും ഒരു ബുദ്ധിജീവി പരിവേഷം കിട്ടണമെങ്കിൽ കവിത തന്നെ എഴുതണം. വായിച്ചാൽ മനസ്സിലാകാത്തതാണെങ്കിൽ വളരെ നല്ലത്! അതായത്, ഉള്ളടക്കം ഒരു വിഷയമേയല്ലെന്ന്. ഗദ്യമായത് കൊണ്ട് പ്രാസവും വൃത്തവും ഒന്നും നോക്കുകയും വേണ്ട. ദുബായിൽ സ്വന്തമായി പത്തേക്കർ ബ്ലോഗും ഉണ്ട്. ചുരുക്കി പറഞ്ഞാ നല്ല ബെസ്റ്റ് ടൈം. പിന്നെ എന്തിന് വൈകിക്കണം? അങ്ങനെയാണ് താഴെ എഴുതിയിരിക്കുന്ന സംഗതി രൂപം കൊണ്ടത് :)
ഒന്നും ചെയ്യാനില്ലാതെ
ചിതലരിച്ച ഉത്തരത്തിൽ
***
തിലോദകം പോസ്റ്റോദകം സമർപ്പയാമി
മധ്യവേനലിന്റെ മൂർദ്ധന്യത്തിൽ
പൊള്ളലേറ്റ് മരിച്ച
പുഴ.
പുഴയുടെ ആത്മാവിനെയും ചുമന്ന്
ഒഴുകി നീങ്ങുന്ന
ഒഴുകി നീങ്ങുന്ന
ടിപ്പർ.
തർപ്പണം ചെയ്യുന്ന
മണ്ണുമാന്തിയുടെ മന്ത്രണം...
തരംഗിണീം തർപ്പയാമി.
തർപ്പണം ചെയ്യുന്ന
മണ്ണുമാന്തിയുടെ മന്ത്രണം...
തരംഗിണീം തർപ്പയാമി.
ബലിക്കാക്ക ബ്യൂട്ടീ പാർലറിൽ
ബിസി.
കാരണം,
ചിറകിൽ നിന്നും കൊഴിഞ്ഞ
തൂവൽ.
***
ചിതലരിച്ച ഉത്തരത്തിൽ
ചിന്താമഗ്നനാവുന്ന പല്ലി.
അയൽവീട്ടിൽ
വിശപ്പിന്റെ നിലവിളി.
മറുപടി,
റിമോട്ടിലെ വോളിയം ബട്ടണ്‍.
ചുവരിലെ കലണ്ടറിൽ
മോണാലിസയുടെ
നിഗൂഢമായ ചിരി.
ഇടിഞ്ഞ കുന്നിൻ ചെരുവിൽ
ചത്തു മലച്ച
വയൽ.
മുഖപുസ്തകത്തിൽ
നൊസ്റ്റാൽജിയ ഉരുട്ടി
പിണ്ഢം വെക്കുന്ന
ഞാൻ.
ബലിച്ചോറുണ്ണാൻ
നീലക്കുരുവി.
പോസ്റ്റോദകം സമർപ്പയാമി.
ഞാൻ.
ബലിച്ചോറുണ്ണാൻ
നീലക്കുരുവി.
പോസ്റ്റോദകം സമർപ്പയാമി.
ചുറ്റുമുള്ള കാഴ്ചകളെ നിസംഗതയോടെ കാണാൻ ശീലിച്ച എന്നെപ്പോലുള്ള എല്ലാവർക്കും കള്ളക്കണ്ണീരിൽ നനച്ച ഈ പോസ്റ്റ് സമർപ്പിക്കുന്നു. പോസ്റ്റോദകം സമർപ്പയാമി.
ReplyDeleteബലിച്ചോറുണ്ണാൻ ആദ്യം ഞാൻ തന്നെ എത്തീ ട്ടോ.
ReplyDeleteമുഖപുസ്തകത്തിൽ
നൊസ്റ്റാൽജിയ ഉരുട്ടി
പിണ്ഢം വെക്കുന്ന
ഞാൻ.
ബലിച്ചോറുണ്ണാൻ
നീലക്കുരുവി.
സൂപ്പർ!
ഫേസ് ബുക്കിലും,ട്വിട്ടരിലും മാത്രം നൊസ്റ്റാൽജിയയും,പ്രകൃതിസ്നേഹവും,സഹാനുഭൂതിയും വിളമ്പുന്ന ഞാൻ ഉൾപ്പടെയുള്ളവർക്ക് നേരെ തിരിച്ചുപിടിച്ച ഒരു കണ്ണാടി പോലെ തോന്നി.
ഞാൻ ലൈകും,റീറ്റ്വീറ്റും ചെയ്യുന്നു.
ആദ്യ കമന്റിനു പ്രത്യേകം നന്ദി, ഡോക്.
Deleteഅപ്പൊ, ആ കണ്ണാടി ഉപയോഗിക്കുന്നത് ഞാൻ മാത്രമല്ല അല്ലേ?!
ഇജ്ജ് കൊച്ചല്ല...ബല്രേ ഗോവിന്ദനാാാാ....ദ
ReplyDeleteപെരുത്ത് സന്തോസം!
Deleteപോസ്റ്റോദകം ശരിക്കും സമർപ്പയാമിയായി.....
ReplyDeleteതമാശയിൽ തുടങ്ങിയെങ്കിലും വരികൾക്കിടയിലെ കാര്യം ശരിക്കും മനസ്സിലാവുന്നു.....
നന്ദി, പ്രദീപ് സർ. വരികൾക്കിടയിലൂടെ വായിക്കപ്പെടുമ്പോഴാണ് എഴുത്ത് നന്നാവുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ഈ വാക്കുകൾ വലിയ പ്രചോദനം കൂടിയാണ്. നന്ദി.
Deleteകൊച്ചേ ,,നീ ., ഗവിതയിലും കൈ വെച്ചൊ..
ReplyDeleteഎന്റെ ബ്ലോഗ് മുത്തപ്പാ കാത്തോളണേ..
എന്റെ ഓരോരോ അത്യാഗ്രഹങ്ങളേ! എല്ലാവരെയും മുത്തപ്പൻ കാക്കട്ടെ!
Deleteനന്ദി മുരളിയേട്ടാ.
മെസപ്പെട്ടൊമിയയുടെ മാതാവായ യുഫ്രറ്റീസ്,ടൈഗ്രിസ്. ഭാരതത്തിന്റെ സിന്ധു, ഈജിപ്റ്റിന്റെ നൈൽ. എന്നീ പൂർവികരെ മനസ്സിൽ ധ്യാനിച്ച് മരണമാം കഴുകൻറെ ചിറകടി ശബ്ദം കേൾക്കുമ്പോഴും പിതൃ തർപ്പണ ത്തിന് നീരുമായ് നിൽക്കുന്ന നിസ്വാർത്ഥ സേവകർ. അണ്ഡകടാഹം ആശങ്കയിൽ ആഴ്ന്നു പോയ്ക്കൊണ്ടിരിയ്ക്കുമ്പൊഴും അലസതയുടെ കട്ടിയുള്ള തോട് ആവരണമാക്കി അനുസ്യുതം ആസ്വദിയ്ക്കുന്ന അജ്ഞർ.
ReplyDeleteപ്രിയ ബിപിൻ സർ,
Deleteപോസ്റ്റിനേക്കാൾ മികച്ച കമന്റുകൾ ലഭിക്കുന്നത് വലിയ അംഗീകാരമാണ്. ഈ കമന്റ് അത്തരത്തിൽ ഒന്നാണ്. വളരെ സന്തോഷം, നന്ദി.
ബ്ലോഗ് മുത്തപ്പനാൽ സമർപ്പയാമീ...!
ReplyDeleteപ്രിയ വീക്കേ സർ,
Deleteഈ കേഡിയെ വായിക്കാൻ എത്തിയതിന് വളരെ നന്ദി. ബ്ലോഗ് മുത്തപ്പൻ സമർപ്പണം സ്വീകരിച്ചു എന്നു പറഞ്ഞ് എനിക്ക് വാട്സാപ്പിൽ മെസേജ് അയച്ചിരുന്നു. കൂടെ ഈ പോസ്റ്റ് വായിക്കുന്ന ഒരു സെൽഫിയും!
കലക്കി ആശാനേ, കലക്കി..... കൊച്ചായാൽ ഇങ്ങനെ വേണം... വലിയവരെപ്പോലെ.....
ReplyDeleteകാണാൻ ഇത്തിരി വൈകി... സാരമില്ല.... എന്റെ വക ഒരു കമന്റോദകം സമർപ്പയാമി.....
നന്ദി, സർ. കമന്റ് സസന്തോഷം സ്വീകരിച്ചിരിക്കുന്നു.
Deleteസാറിന്റെ ബ്ലോഗിൽ ഞങ്ങൾക്ക് കമന്റ് ചെയ്യാൻ ഉള്ള അവസരം നിഷേധിച്ചതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താൻ ഈ അവസരം ഉപയോഗിക്കുന്നു :)
മോനെ കൊച്ചുഗോവിന്ദാ, ഞാനിന്നൊരു തെറ്റുചെയ്തു.... ഓഫീസിലിരുന്നു കാഴ്ചകൾ കണ്ടു, കേഡിക്കാഴ്ചകൾ! ഒറ്റ ഇരിപ്പിലിരുന്നു എല്ലാ കാഴ്ചകളും കണ്ടു. ആദ്യം മുതൽ അവസാനം വരെ.
ReplyDeleteഇതൊക്കെ ഓഫീസിലിരുന്നു ചെയ്യുന്നത് തെറ്റല്ലേ?
ഇടക്ക് ഞാനൊറ്റക്കിരുന്നു ചിരിക്കുന്നത് ഗ്ലാസ് ഡോറിലൂടെ കണ്ട സഹപ്രവർത്തകർ വന്നു കാര്യം തിരക്കി. അവരെ പറഞ്ഞുവിട്ടിട്ട് കാഴ്ചകാണൽ തുടർന്നു. ഓരോ കാഴ്ച കണ്ടുകഴിയുമ്പോൾ വീണ്ടും വേറെ കാഴ്ചകൾ കാണാൻ മോഹം. older post ക്ലിക്ക് ചെയ്യും. അങ്ങനെ എല്ലാ കാഴ്ചകളും കണ്ടു.
പിന്നെ വായനക്കാരുടെ കമന്റ്സും കൊച്ചുഗോവിന്ദന്റെ മറുപടികളും. മോന്റെ മറുപടികളിലെ നർമ്മം എന്നെ പിന്നെയും ചിരിപ്പിച്ചു.
മിടുമിടുക്കൻ. എഴുതികൊണ്ടെയിരിക്കു. ആശംസകൾ ..
സ്വാഗതം സർ. എന്നെ വായിക്കാൻ സമയം കണ്ടെത്തിയതിനും നല്ല വാക്കുകൾക്കും ഒരുപാട് നന്ദി. കാഴ്ചകൾ കാണാൻ ഇനിയും വരിക.
Deleteഎന്തായാലും കൊച്ചു ഗോവിന്ദന്റെ ബ്ലോഗ് മുഴുവന്‍ ഞാന്‍ അരിച്ചുപെറുക്കുവാന്‍ തീരുമാനിച്ചു....
ReplyDeleteസരസം...ലളിതം....നന്നായിരിക്കുന്നു
സന്തോഷം, നന്ദി ഹരീഷ്.
Deleteമധ്യവേനലിന്റെ മൂർ'ധന്യം' എന്നു കേൾക്കുമ്പോൾ ഏതോ 'ധന്യ'മായ നിമിഷമെന്ന് വായനക്കാരൻ കരുതിയേക്കാം... അതുകൊണ്ട് മൂർദ്ധന്യം എന്നാക്കാമായിരുന്നു.
ReplyDeleteടിപ്പറിൽ സാധാരണയായി മണലല്ലേ ഉണ്ടാകുക? അതെങ്ങനെ ആത്മാവാകും? അതുകൊണ്ട് ആത്മാവ് എന്നതിനു പകരം അവശിഷ്ടം എന്നു മതിയായിരുന്നു.
കുറേ വാഹനങ്ങളുണ്ടെങ്കിൽ ഒഴുകുക എന്നു പറയാമായിരുന്നു. പക്ഷേ ടിപ്പറെങ്ങനെ ഒഴുകും? 'ഉരുണ്ടു നീങ്ങുന്ന' എന്നാകാമായിരുന്നു.
"പുഴയുടെ അവശിഷ്ടവും പേറി ഉരുണ്ടു നീങ്ങുന്ന ടിപ്പർ!" എങ്ങനെ?
"തർപ്പണം ചെയ്യുന്ന മണ്ണുമാന്തി!" ഹായ്, ഇതാണ് കൊച്ചേ, ഭാവന എന്നു പറയുന്നത്. കലക്കി..... തർപ്പണം ചെയ്യാനായി കൈ ഉയർത്തുന്ന ആ മണ്ണുമാന്തിയെ ഞാൻ മനസ്സിൽ കാണുന്നു.
[ഭാവന എന്നും കലക്കി എന്നും എഴുതിയതിൽ തെറ്റിദ്ധാരണ പാടില്ല. പഴയ ബ്ലോഗിലെ ഭാവനയല്ല കെട്ടോ ഞാൻ ഉദ്ദേശിച്ചത്. ഭാവന കലക്കി എന്നൊക്കെ എഴുതിയാൽ സംഗതി സബ്ജുഡീസും പ്രെജുഡീസുമൊക്കെ ആകും. അവിവാഹിതരൊക്കെ കലക്കുന്നത് തൈരൊന്നുമായിരിക്കില്ലല്ലോ? അതുകൊണ്ട് തെറ്റിദ്ധരിക്കാതെ.]
"തരംഗിണീം തർപ്പയാമി", മനസ്സിലായില്ല. കവി ഇടപെട്ട് വിശദീകരിക്കേണ്ടതുണ്ട്.
തൂവൽ കൊഴിഞ്ഞതായിരുന്നൂ കാരണമെങ്കിൽ പ്ലാസ്റ്റിക് സർജനായിരുന്നൂ ബ്യൂട്ടീഷ്യനേക്കാൾ ഭേദം. "ബലിക്കാക്ക പ്ലാസ്റ്റിക് സർജറിയിൽ ബിസി; കാരണം ചിറകിൽ നിന്നു കൊഴിഞ്ഞ തൂവൽ."
ഒന്നും ചെയ്യാത്ത പല്ലിയോ? അയ്യോ. അതെപ്പോഴും ഉത്തരം താങ്ങുകയല്ലേ? 'ചിരി'യുടേയും 'നിലവിളി'യുടേയും കൂടെ 'പല്ലി' ചേരില്ല. പല്ലിയുടെ നിശ്വാസം എന്നോ മറ്റോ ആകാമായിരുന്നു. "ചിതലരിച്ച ഉത്തരത്തെ താങ്ങുന്ന പല്ലിയുടെ നിശ്വാസം!" എങ്ങനെ?
നിലവിളി അമർച്ച ചെയ്യാൻ നല്ലത് വോള്യൂം ബട്ടൺ തന്നെയാണ്. അത് നന്നായി. കൈ കൊടുത്തിർക്കുന്നു.
“ചുമരിൽ മോണാലിസയുടെ നിഗൂഡമായ ചിരി...” അത്ര മതിയായിരുന്നു. കലണ്ടർ വേണ്ടിയിരുന്നില്ല. മോണാലിസ കലണ്ടറിലാകാം, ഫോട്ടോയിലാകാം, വോൾപേപ്പറിലാകാം; അങ്ങനെ പലതിലുമാകാം.
കുന്നിൻ ചെരുവിലാണോ വയൽ? 'കുന്നിന്റെ താഴെ' എന്നോ 'കുന്നിൻ ചെരുവിന്റെ താഴെ' എന്നോ ആക്കാമായിരുന്നു...
ബലിച്ചോറുണ്ണാൻ നീലക്കുരുവി...... വേണ്ടിയിരുന്നില്ല. കോഴി മതിയായിരുന്നു. പൂവൻ കോഴി. അതിനായിരുന്നു സ്വാഭാവികത കൂടുതൽ.. തലയെടുപ്പും... "ബലിച്ചോറുണ്ണാൻ പൂവൻ കോഴി!"
ഇദം നിരൂപണം സമർപ്പയാമി... ഇദം ന മമ:
PS: അപ്പോൾ, അടുത്തത് കഥയോ കവിതയോ ഭാവനയോ? നാടകാന്തം കവിത്വം എന്ന ചൊല്ല് മറക്കണ്ട!
പ്രിയ ആൾരൂപൻ സർ,
Deleteഇത്രയും മികച്ച ഒരു ആസ്വാദനം രേഖപ്പെടുത്തിയതിന് ഹൃദയം നിറഞ്ഞ നന്ദി.
മറുപടികൾ:
1) മൂർധന്യത്തിലെ അക്ഷരപ്പിശാചിനെ ഓടിച്ചു വിട്ടിട്ടുണ്ട്. ചൂണ്ടിക്കാണിച്ചതിന് നന്ദി.
2) നൂറ്റാണ്ടുകളുടെ പരിവർത്തന പ്രക്രിയയിലൂടെ രൂപം കൊള്ളുന്ന മണൽ, പുഴയുടെ ആത്മാവാണെന്നും അതെടുത്ത് മാറ്റുമ്പോൾ പുഴ മരിക്കുന്നു എന്നും കവി വിശ്വസിക്കുന്നു.
3) പ്രതിപാദ്യ വിഷയം പുഴയായത് കൊണ്ട്, അതിന്റെ ആത്മാവിനെ ചുമക്കുന്ന ടിപ്പർ ഒഴുകി നീങ്ങുന്നതായി കവിക്ക് അനുഭവപ്പെടുന്നു.
4) മരിച്ചു പോയവരുടെ പേര് ചൊല്ലി വിളിച്ചാണ് തർപ്പണം ചെയ്യുക പതിവ്. പിതാമഹം തർപ്പയാമി, പിതരം തർപ്പയാമി എന്നിങ്ങനെ. ഇവിടെ തരംഗിണി അഥവാ പുഴയാണ് പരേതയുടെ സ്ഥാനത്ത്.
5) പ്ലാസ്റ്റിക് സർജറി സാധാരണക്കാക്കകൾക്കിടയിൽ വ്യാപകമല്ല. അത് പണക്കാക്കകൾ മാത്രമാണ് ചെയ്യുന്നത്. കവി സാധാരണക്കാക്കയുടെ ഭാഗത്ത് നിന്നും ചിന്തിച്ചു എന്ന് മാത്രം.
6) നിഷ്ക്രിയരായ ഒരു വിഭാഗത്തിന്റെ പ്രതിനിധിയായി പല്ലിയെ കാണിക്കാൻ ശ്രമിച്ചതാണ്. അതിനേക്കാൾ മികച്ചത്, "ചിതലരിച്ച ഉത്തരത്തെ താങ്ങുന്ന പല്ലിയുടെ നിശ്വാസം" എന്നത് തന്നെ. ഇവിടെ ആസ്വാദകൻ കവിയെ ഓവർടേക്ക് ചെയ്തിരിക്കുന്നു. അഭിനന്ദനങ്ങൾ!
7) സമ്മതം. മോണാലിസ എവിടെ വേണമെങ്കിലും ഇരുന്നോട്ടെ. ചേച്ചിയുടെ ചിരിയാണ് വലുത്.
8) നിരൂപണത്തിൽ സൂചിപ്പിച്ചത് പോലെ, കുന്നിന്റെ താഴെയുള്ള വയലാണ് കവി സങ്കൽപ്പിച്ചത്. വരികളിലെ ആശയക്കുഴപ്പത്തിന് ക്ഷമാപണം. (കുന്നിൻ ചെരുവിൽ നെൽകൃഷിയുള്ള പല സ്ഥലങ്ങളും ഉണ്ട് എന്നുകൂടി സൂചിപ്പിക്കട്ടെ.)
9) ഇവിടെ നിരൂപകന് തെറ്റി. ഉദകക്രിയ ചെയ്യുന്നത് പോസ്റ്റിന്റെ രൂപത്തിൽ ആണ്. ആ കുരുവി പുത്തൻ സാമൂഹ്യമാധ്യമങ്ങളുടെ പ്രതിനിധിയും. അവസാനത്തെ ചിത്രം ശ്രദ്ധിക്കുക.
10) അടുത്തത് ലേഖനമാണ്. പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എന്റെ തോന്ന്യാക്ഷരങ്ങൾക്ക് കിട്ടിയ ഈ നിരൂപണം വലിയ അംഗീകാരമായാണ് ഞാൻ കാണുന്നത്. ഒരിക്കൽ കൂടി നന്ദി.
പോസ്ക്രി: ഇഴ കീറിയുള്ള നിരൂപണങ്ങൾ രേഖപ്പെടുത്താൻ ഈയുള്ളവനും അവസരം തരണം. സാറിന്റെ ബ്ലോഗിലെ കമന്റ് ബോക്സ് പണിമുടക്കിൽ ആണെന്ന് ഓർമിപ്പിക്കുന്നു.
ഹാ ഹാ ഹാ.അത്യന്താധുനീകം തന്നെ.
ReplyDeleteഇനിയുമുണ്ടോ ഇത്തരം സാധനങ്ങൾ???
ഒരഞ്ചാറെണ്ണം കൂടിയുണ്ട്. ഇങ്ങനെ പ്രോത്സാഹിപ്പിച്ചാൽ പുറത്തെടുക്കേണ്ടി വരും! അഭിപ്രായത്തിന് നന്ദി, സുധീ.
Deleteഎത്താന്‍ വളരെ വൈകിപ്പോയി . ബലിച്ചോറിലെ അവസാന വറ്റും തിന്നു നീലക്കുരുവിയും പോയി. അല്ലേ..
ReplyDeleteഎന്തായാലും നന്നായിരിക്കുന്നു. കുറിക്കുകൊള്ളുന്ന നര്‍മ്മം. തമാശയിലൂടെ കാര്യങ്ങള്‍ പറയാന്‍ കഴിവുള്ളവര്‍ കുറവാണ്. ഇനിയും എഴുതുക. ആശംസകള്‍
ബെറ്റർ ലേറ്റ് ദാൻ നെവർ എന്നാണല്ലോ അതിന്റെ ഒരു ഇത്. ആദ്യ വരവിനും വായനക്കും പ്രത്യേകം നന്ദി.
Delete