Monday, 27 July 2015

യാക്കൂബ് മേമൻ ഉയർത്തുന്ന ചോദ്യങ്ങൾ

യാക്കൂബ്‌ മേമനെ തൂക്കിലേറ്റരുത് എന്ന സീപ്പീയെമ്മിന്റെ പ്രസ്താവന സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. സീപ്പീയെമ്മിന് പിന്നാലെ നിരവധി പ്രമുഖർ ഇപ്പോൾ ഇതേ ആവശ്യവുമായി രംഗത്ത് വന്നു കൊണ്ടിരിക്കുന്നു. മ്മടെ മസിലളിയൻ സൽമാൻ ഖാൻ മുതൽ മുൻ സുപ്രീം കോടതി ജഡ്ജി ശ്രീ. മാർക്കണ്ടേയ കട്ജു വരെ. അതും, വിധി നടപ്പാക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ.

റ്റ് പാർട്ടികൾക്ക് നിരവധി രക്തസാക്ഷികളെ സമ്മാനിക്കുകയും സ്വയം കുറേ രക്തസാക്ഷികളെ സമ്പാദിക്കുകയും ചെയ്ത സീപ്പിയെമ്മിന്റെ എതിർപ്പ് എനിക്ക് വളരെ കൗതുകകരമായിട്ടാണ് തോന്നിയത്. എന്നാൽ, സീപ്പിയെം എക്കാലവും വധശിക്ഷയെ എതിർത്ത് പോന്നിട്ടുണ്ടെന്നും അത് തുടരുക മാത്രമാണ് ഇവിടെയും ചെയ്തതെന്നും എന്റെ സുഹൃത്തും വഴികാട്ടിയും ഇടതുപക്ഷ ബുജിയും ആയ ബിനിലേട്ടൻ പറഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത്. ഒരു പരിഷ്കൃത സമൂത്തിന് വധശിക്ഷ ചേർന്നതല്ലെന്നും, അത് പ്രാകൃതമായ ശിക്ഷാരീതിയാണെന്നും രാഷ്ട്രീയ കൊലപാതകങ്ങൾ മറ്റൊരു തലത്തിൽ ചർച്ച ചെയ്യപ്പെടേണ്ട സംഗതി ആണെന്നും ആണ് ബിനിലേട്ടന്റെ അഭിപ്രായം. ആയിക്കോട്ടെ. പാർട്ടിയായി അവരുടെ പാടായി.

സിലളിയനും കട്ജു അങ്കിളും ആവശ്യപ്പെടുന്നത് മറ്റൊരു ന്യായത്തിന്റെ പുറത്താണ്. പ്രധാന പ്രതികൾ പുറത്ത് കറങ്ങി നടക്കുമ്പോൾ, നിയമത്തെ അഭിമുഖീകരിക്കാൻ തയ്യാറായ യാക്കൂബ് മേമനെ വധിക്കരുത് എന്നാണ് ആവശ്യം. ടൈഗർ മേമനെ ആണ് വധിക്കേണ്ടതത്രേ! ന്യായങ്ങൾ പലതരമാണെങ്കിലും വധശിക്ഷക്കെതിരെ മണിശങ്കർ അയ്യർ, നസ്രുദീൻ ഷാ, തുഷാർ ഗാന്ധി എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ തുറകളിൽ ഉള്ള നിരവധി പ്രമുഖർ അണിനിരക്കുന്നു. വധശിക്ഷ പുനഃ പരിശോധിക്കണം എന്ന് പറഞ്ഞ് സുപ്രീം കോടതിയിൽ ഈ അവസാന നിമിഷവും ഹർജികൾ ഫയൽ ചെയ്യപ്പെടുന്നു. അതായത്, വർഷങ്ങൾ നീണ്ട നടപടികളിലൂടെ ഇന്ത്യയുടെ പരമോന്നത കോടതി വിധിക്കുകയും രാഷ്ട്രപതി ശരി വെക്കുകയും ചെയ്ത ഒരു ശിക്ഷാ നടപടി വീണ്ടും വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു. എന്തെങ്കിലും പ്രശ്നം തോന്നുന്നുണ്ടോ?

രുന്നൂറ്റി അമ്പതിൽ പരം ജനങ്ങൾ കൊല്ലപ്പെടുകയും ആയിരത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ഒരു രാജ്യത്തിന്റെ അഖണ്ഡതയെ തന്നെ വെല്ലു വിളിക്കുകയും ചെയ്ത ഭീകരാക്രമണത്തിലെ ഒരു പ്രതിക്ക്, അർഹിക്കുന്ന ശിക്ഷ എന്തെന്ന് തീരുമാനിക്കാൻ രണ്ടു പതിറ്റാണ്ടിനിപ്പുറവും നമുക്ക് കഴിയുന്നില്ലെങ്കിൽ നമ്മുടെ നീതിനിർവഹണ വ്യവസ്ഥയിൽ എവിടെയോ ഗുരുതരമായ ചില പ്രശ്നങ്ങൾ ഉണ്ടെന്ന് വേണം മനസ്സിലാക്കാൻ. സർവസമ്മതമായ ഒരു വിധി സാധ്യമല്ല എന്നിരിക്കിലും, പതിറ്റാണ്ടുകൾ ഇഴഞ്ഞു നീളുന്ന നിയമനടപടികൾ അന്തിമവിധിന്യായത്തിന് മങ്ങലേൽപ്പിക്കുന്നു എന്നത് മറ്റൊരു കാര്യം.

രു നീതിനിർവഹണ സമ്പ്രദായത്തിൽ പരമാവധി ശിക്ഷ വധശിക്ഷ വേണോ എന്ന ചോദ്യം ഈ സാഹചര്യത്തിൽ പ്രസക്തമാകുന്നു.
ഇക്കാര്യത്തിൽ ലോകരാജ്യങ്ങളുടെ നയം പരിശോധിക്കാം. വായ കൊണ്ട് കടുക് വറുക്കുന്നതിനേക്കാൾ നല്ലത് വസ്തുതകൾ നിരത്തുന്നതാണല്ലോ. അതുകൊണ്ട്, ചിത്രങ്ങൾ സംസാരിക്കട്ടെ (കട: വിക്കിപ്പീഡിയ).
ചുവപ്പ് നിറം: ഇപ്പോഴും വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങൾ.
പച്ച നിറം: ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം (ഉദാ: യുദ്ധസമയത്തെ കുറ്റങ്ങൾ) വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങൾ.
തവിട്ട് നിറം: വധശിക്ഷ നിരോധിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ പത്ത് വർഷമായി നടപ്പിലാക്കാത്ത രാജ്യങ്ങൾ. (നിരോധനത്തിന്റെ പാതയിൽ)
പീകോക്ക് നിറം: വധശിക്ഷ നിരോധിച്ച രാജ്യങ്ങൾ.

ചൈനയിലും ഇറാനിലും 2007 മുതൽ 2012 വരെ, ആയിരത്തിൽ ഏറെ പേരെ തൂക്കിലേറ്റിയിട്ടുണ്ട്‌. അമേരിക്കയിൽ 200ൽ അധികവും. 127 കോടി ജനങ്ങളുള്ള ഇന്ത്യയിൽ വധശിക്ഷാ വിധികൾക്ക് സംഭവിക്കുന്നതെന്താണ് എന്ന് നോക്കാം. ഇന്ത്യയിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ തൂക്കികൊന്നത് വെറും രണ്ട് പേരെയാണ്! അജ്മൽ കസബും അഫ്സൽ ഗുരുവും. ആയിരത്തിലേറെ വധശിക്ഷാ വിധികൾ തീർപ്പ്‌ കാത്ത് കിടക്കുന്നു. ആ വിധികൾ ഇനി എത്ര പതിറ്റാണ്ട് അതേ കിടപ്പ് കിടക്കേണ്ടി വരുമെന്ന് ദൈവത്തിനറിയാം!

രാളുടെ ജീവനെടുത്തത് കൊണ്ട് അയാൾ ചെയ്ത കുറ്റങ്ങളുടെ വ്യാപ്തി കുറയുകയോ, സംഭവിച്ച നഷ്ടങ്ങൾക്ക് പരിഹാരം ആകുകയോ ചെയ്യുന്നില്ല. അതേസമയം, അയാൾക്ക് ഒരു നല്ല മനുഷ്യൻ ആയിത്തീരാൻ ഉള്ള അവസരം നിഷേധിക്കുകയും ചെയ്യുന്നു എന്നൊക്കെയാണ് വധശിക്ഷക്കെതിരെയുള്ള കാരണങ്ങളായി പറയുന്നത്. നിരപരാധികളായ സഹജീവികളെ കൊല്ലുകയും കൊല്ലാൻ കൂട്ട് നിൽക്കുകയും അവരുടെ കുടുംബങ്ങളെയും സമൂഹത്തേയും ദുഃഖത്തിലാഴ്ത്തുകയും ചെയ്യുന്നവരെ ജീവിക്കാൻ അനുവദിച്ചു കൂടാ എന്ന വാദം മറുവശത്ത്. കുറ്റവാളികൾക്ക് മാനസികപരിവർത്തനം വരുത്താൻ ഉതകുന്ന തരത്തിൽ രാജ്യത്തെ ജയിലുകളുടെ പ്രവർത്തനങ്ങൾ വികസിച്ചിട്ടുണ്ടോ എന്ന ചോദ്യവും പ്രധാനമാണ്. അനുകൂലിച്ചും എതിർത്തും ഉള്ള വാദങ്ങൾ കേട്ട് തഴമ്പിച്ചതാണെങ്കിലും നമ്മൾ തുടങ്ങിയ വിഷയം അവിടെ തന്നെ നിൽക്കുന്നു.

യാക്കൂബ് മേമന് കഴുമരം വേണോ?

സ്വന്തം രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ദാവൂദ് ഇബ്രാഹിം ഉൾപ്പടെയുള്ള അധോലോക ഭീകരരെ സഹായിക്കുകയും പാകിസ്താനിൽ ആയുധ പരിശീലനം നേടാൻ 15 യുവാക്കൾക്ക് സാമ്പത്തിക സഹായം നൽകുകയും സ്ഫോടന പരമ്പരയുടെ തലേന്ന് കുടുംബത്തോടെ ദുബായിലേക്ക് രക്ഷപ്പെടുകയും ചെയ്ത ഒരു പൗരന് എന്ത് ശിക്ഷയാണ് നൽകേണ്ടത്? ടൈഗർ മേമനും മറ്റുള്ളവരും യാക്കൂബിനെക്കാൾ കൊടും കുറ്റവാളികൾ ആണെന്നത് യാക്കൂബ് ചെയ്ത കുറ്റത്തിന്റെ കാഠിന്യം കുറക്കുകയില്ല. ജയിലിൽ ഇരുന്ന് ബിരുദങ്ങൾ സമ്പാദിച്ചതും മറ്റ് തടവുകാരെ പഠിക്കാൻ സഹായിച്ചതും ഇരുന്നൂറ്റി അമ്പതിൽപരം ഇന്ത്യക്കാരുടെ ജീവന് പകരം നിൽക്കുകയും ഇല്ല.

പിന്നെ, വിധിയിലെ കാലതാമസം. ഒരു സാദാ വില്ലേജ് ഓഫീസറുടെ കൈക്കൂലി കേസിൽ പോലും അന്തിമ വിധി വരാൻ വർഷങ്ങൾ എടുക്കുന്ന ഇന്ത്യയിൽ, ഇത്രയും സങ്കീർണമായ ഒരു പാതകത്തിന് രണ്ട് പതിറ്റാണ്ട് കൂടുതലാവുന്നതെങ്ങനെ? ടാഡാ കോടതി വിധിയുടെ മുകളിൽ മേമന് വേണ്ടി കൊടുത്ത അപ്പീലും റിവ്യൂ പെറ്റീഷനും റിട്ട് ഹർജിയും ദയാ ഹർജിയും ഒക്കെയാണ് വിധി ഇത്രയും നീട്ടിയത്. ഇതെല്ലാം വീണ്ടും വീണ്ടും പരിഗണിച്ചത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ വലുപ്പമാണ് കാണിക്കുന്നത്. ഇനിയെന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ പുതിയ ഹർജിയിൽ ആ വിഷയവും കോടതി പരിഗണിച്ചിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ശ്രീ.മേമൻ, താങ്കൾ അർഹിക്കുന്ന നീതി താങ്കൾക്ക് ലഭിച്ചിരിക്കും. കാരണം, ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന മഹത്തായ ഉദ്ദേശം മുറുകെ പുണരുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ.

ന്ത്യയിലെ വധശിക്ഷയെ കുറിച്ചുള്ള വിശദമായ ലേഖനത്തിന് ഇവിടെ ക്ലിക്കുക. 
ലോകത്തെ മൊത്തം വധശിക്ഷാ വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്കുക. 


11 comments:

  1. ഞാൻ എവിടേയും ക്ളിക്കിയില്ല. മേമനെ തൂക്കിക്കൊല്ലരുതെന്നാണ് സീപ്പീയെം പറഞ്ഞത്. വെട്ടിവെട്ടി കൊല്ലുന്നതിന് അവരെതിരല്ലെന്നുമാത്രമല്ല അനുകൂലവുമാണ്. പക്ഷേ ഇവിടെ വിധി തൂക്കാനാണ്. അതുകൊണ്ടാണ് അതു പാടില്ലെന്ന് അവർ പറഞ്ഞത്. വെട്ടിക്കൊല്ലുന്ന പ്രശ്നവുമില്ല. മനസ്സിലായോ? അടുത്ത തെരഞ്ഞെടുപ്പിൽ കുറച്ച് മുസ്ലിം വോട്ടും ഇപ്പോൾ ഉറപ്പായി. അതാണല്ലോ നമുക്കു വേണ്ടത്.

    ReplyDelete
    Replies
    1. സീപ്പിയെം ഉദ്ദേശിക്കുന്നത് എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. സാറ് പറഞ്ഞത് പോലെ ആവാനും സാധ്യതയുണ്ട്.

      Delete
  2. ‘ഒരു സാദാ വില്ലേജ് ഓഫീസറുടെ കൈക്കൂലി
    കേസിൽ പോലും അന്തിമ വിധി വരാൻ വർഷങ്ങൾ
    എടുക്കുന്ന ഇന്ത്യയിൽ, ഇത്രയും സങ്കീർണമായ ഒരു പാതകത്തിന്
    രണ്ട് പതിറ്റാണ്ട് കൂടുതലാവുന്നതെങ്ങനെ? ടാഡാ കോടതി വിധിയുടെ
    മുകളിൽ മേമന് വേണ്ടി കൊടുത്ത അപ്പീലും റിവ്യൂ പെറ്റീഷനും റിട്ട് ഹർജിയും
    ദയാ ഹർജിയും ഒക്കെയാണ് വിധി ഇത്രയും നീട്ടിയത്. ഇതെല്ലാം വീണ്ടും വീണ്ടും
    പരിഗണിച്ചത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ വലുപ്പമാണ് കാണിക്കുന്നത്. ഇനിയെന്തെങ്കിലും
    ബാക്കിയുണ്ടെങ്കിൽ പുതിയ ഹർജിയിൽ ആ വിഷയവും കോടതി പരിഗണിച്ചിരിക്കും എന്ന കാര്യത്തിൽ
    സംശയമില്ല. ശ്രീ.മേമൻ, താങ്കൾ അർഹിക്കുന്ന നീതി താങ്കൾക്ക് ലഭിച്ചിരിക്കും. കാരണം, ആയിരം കുറ്റവാളികൾ
    രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന മഹത്തായ ഉദ്ദേശം മുറുകെ പുണരുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ.‘
    ആഗോള ഭൂഗോള വധശിക്ഷകളെ കുറിച്ചൊക്കെ നല്ല രീതിയിൽ
    ഹോം വർക്ക് ചേയ്ത് കാച്ചി കുറിക്കിയെടുത്ത ലേഖനം., ക്രിമനുകൾക്ക്
    ജയിലുകളിൽ തിന്ന് കൊഴുത്ത് ഉന്മാദിക്കാവുന്ന ഒരു രാജ്യവും കൂടിയാണ് നുമ്മ
    ഇന്ത്യ കേട്ടോ കൊച്ചു...

    എഞ്ചിനീയറിന് പകരം കൊച്ച് വല്ല
    വക്കീലെങ്ങാനുമായിരുന്നുവെങ്കിൽ ഒരു കലക്ക് കല്ല്ക്ക്യേനേ അല്ലേ

    ReplyDelete
    Replies
    1. മുരളി ചേട്ടൻ സൂചിപ്പിച്ചത് പോലെ, ക്രിമിനലുകളെ തീറ്റി പോറ്റുന്നതും അവരുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതും പ്രധാന വിഷയങ്ങൾ തന്നെയാണ്. തരക്കേടില്ലാത്ത ഒരു കുറ്റം ചെയ്ത് ജയിലിൽ പോയാൽ പിന്നെ വർഷങ്ങളോളം ആഹാരം, വസ്ത്രം, പാർപ്പിടം എന്നീ അടിസ്ഥാന ആവശ്യങ്ങളെ കുറിച്ച് വേവലാതിപ്പെടേണ്ട എന്നാരെങ്കിലും ചിന്തിച്ചാൽ തെറ്റ് പറയാൻ ഒക്കില്ല. ഗോവിന്ദ ചാമിയുൾപ്പടെ എത്രയോ ഉദാഹരണങ്ങൾ...
      (എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ക്രിക്കറ്റ് കളിക്കിടെ റണ്‍ ഔട്ട്‌ ആയിട്ടും ഒരു ചേട്ടൻ സമ്മതിച്ചില്ല. ഞാനും വിട്ടുകൊടുത്തില്ല. ഒടുവിൽ കുറെ വാദ പ്രതിവാദങ്ങൾക്ക് ശേഷം നമ്മടെ ചേട്ടൻ ബാറ്റ് വച്ച് കീഴടങ്ങി. അന്ന് കിട്ടിയ 'വക്കീൽ' എന്ന ഇരട്ടപ്പേര് ഇപ്പൊ നാട്ടിൽ, കൊച്ചു ഗോവിന്ദനേക്കാൾ പ്രശസ്തമാണ്!)

      Delete
  3. മേമനയല്ല ..... അയാളുടെ മാമനെ ആയാലും.... രാജ്യദ്രോഹകുറ്റമാണെങ്കില്‍ വിധി വന്നയുടനെ തൂക്കി തട്ടണം..... ഹര്‍ജി ...കിര്‍ജി ഒന്നിനും സമയം കൊടുക്കരുത്.... ഏതൊരിന്ത്യനും അതേ ആഗ്രഹിക്കാവു.... ജയ് ഹിന്ദ്.....

    ReplyDelete
    Replies
    1. അത്രയ്ക്കുള്ള കാര്യമേയുള്ളൂ വിനോദേട്ടാ. ജയ് ഹിന്ദ്.

      Delete
  4. ഹിന്ദു വോട്ട്‌ ബി.ജേ.പി കൊണ്ട്‌ പോകുന്നു...
    ക്രിസ്ത്യാനി വോട്ട്‌ അച്ചന്മാർ പറയുന്നിടത്ത്‌ കുത്തും.
    പിന്നെ കിട്ടിയാൽ കുറച്ച്‌ മുസ്ലിം വോട്ട്‌.അത്രയേ പാവങ്ങൾ കരുതിക്കാണൂ.സാരമില്ല...പൊട്ടക്കിണറ്റിലെ തവളകൾ...വെള്ളം വറ്റുന്നത്‌ നോക്കിയിരിക്കുകയാ.

    ReplyDelete
    Replies
    1. ഞാൻ ശ്രദ്ധ കൊടുത്തത് നമ്മുടെ കോടതിവിധികളിൽ ആണ്. അതിനിടെ സീപ്പീയെമ്മിനെ പരാമർശിച്ചു എന്ന് മാത്രം. സുധിയുടെ കാഴ്ചപ്പാടുകൾ അങ്ങനെയിരിക്കട്ടെ. അത് വിലയിരുത്താൻ ഞാൻ മുതിരുന്നില്ല. വായനക്കും അഭിപ്രായത്തിനും നന്ദി.

      Delete
  5. എന്തുതന്നെയായാലും വധശിക്ഷയോടു യോജിക്കാനാവുന്നില്ല. ഒരു ജീവനെടുക്കാൻ ആർക്കും അധികാരമില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു. മാത്രമല്ല,ഒരു തെറ്റ് ചെയ്യുന്നവനോട് അതു തന്നെ തിരിച്ച് ശിക്ഷ എന്ന പേരിൽ ചെയ്യുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് യോജിക്കുന്നതാണെന്ന് തോന്നുന്നില്ല.ബലാൽസംഗം ചെയ്തവനെ തിരിച്ചു ബലാൽസംഗം ചെയ്യുന്ന പോലെ തന്നെയല്ലേ ഇതും? കൊച്ചു സൂചിപ്പിച്ചതു പോലെ,കുറ്റത്തിനിരയായവർക്കോ,സമൂഹത്തിനോ അത്തരമൊരു ശിക്ഷാരീതി എന്തു നേട്ടമാണ്‌ ഉണ്ടാക്കുക എന്നത് പ്രസക്തമായ ചോദ്യം തന്നെയാണ്. ഒരു മുന്നറിയിപ്പ് എന്ന നിലയ്ക്കാണ് ഈ ശിക്ഷകൾ നടപ്പാക്കുന്നതെങ്കിൽ,ശിക്ഷ ഭയന്നു മാത്രമാണ് നമ്മൾ കുറ്റം ചെയ്യാതിരിക്കുന്നതെങ്കിൽ,നമ്മുടെ പേരുകേട്ട സംസ്കാരത്തെയും,പൈതൃകത്തെയും പറ്റി വീണ്ടും ചിന്തിക്കേണ്ടിയിരിക്കുന്നു.

    ശിക്ഷ എന്നത് കുറ്റവാളിക്ക് തെറ്റ് മനസ്സിലാക്കാനും,പ്രായശ്ചിത്തം ചെയ്യാനുമുള്ള സമയവും,സാഹചര്യവും നൽകുന്നതാവണം.ഏതു കുറ്റത്തിനും 'സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കൽ' എന്ന ഒറ്റ ശിക്ഷ മാത്രം നൽകാതെ,നിർബന്ധിത സാമൂഹ്യസേവനം പോലെ സമൂഹത്തിനും പ്രയോജനപ്രദമായ ഏർപ്പാടുകളെപ്പറ്റി ചിന്തിക്കാവുന്നതാണെന്നു തോന്നുന്നു.

    യാക്കൂബ് മേമന്റെ വധശിക്ഷയുടെ ശരിതെറ്റുകളെപ്പറ്റിയോ,അതിനെ അനുകൂലിച്ചും,അല്ലാതെയുമുള്ള അഭിപ്രായങ്ങളുടെ രാഷ്ട്രീയത്തെപ്പറ്റിയോ,ഒന്നും പറയുന്നില്ല.വധശിക്ഷയെക്കുറിച്ച് പൊതുവിലുള്ള എന്റെ അഭിപ്രായം പറഞ്ഞുവെന്നു മാത്രം.

    ReplyDelete
    Replies
    1. ജുവൽ, ശിക്ഷാരീതികൾ വലിയ ചർച്ചക്കുള്ള വിഷയമാണ്. സ്വന്തം കാഴ്ചപ്പാടുകൾ വ്യക്തമായി വിശദീകരിച്ചതിനു നന്ദി. കൊടും കുറ്റവാളികൾ പ്രതിബദ്ധതയോടെ സാമൂഹ്യ സേവനം നടത്തുന്നത് ആശയപരമായി നല്ലത് തന്നെ. പക്ഷേ, അത് എത്ര മാത്രം പ്രായോഗികം ആണെന്ന് കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. വികസിത രാജ്യങ്ങളിലേതിന് ഒപ്പം നിൽക്കുന്ന പോലീസ്, ജയിൽ സംവിധാനങ്ങൾ ഇല്ലാത്തിടത്തോളം സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുക എന്നതാണ് ഇവിടെ സ്വീകരിക്കാവുന്ന മാർഗം എന്ന് തോന്നുന്നു. ജുവൽ സ്വപ്നം കാണുന്ന ഒരു ശിക്ഷാ സംവിധാനത്തിലേക്ക് ഭാരതം വൈകാതെ എത്തിച്ചേരട്ടെ എന്നാശിക്കുന്നു.

      പിന്നെ, ശിക്ഷയേക്കാൾ സംസ്കാരത്തെ ഓർത്ത് കുറ്റം ചെയ്യാത്തവരാണ് ഭൂരിപക്ഷം എന്ന് എനിക്ക് അഭിപ്രായം ഇല്ല. ജയിൽവാസവും കോടതി പൊല്ലാപ്പുകളും കാരണമാണ് അധികം പേരും ഡീസന്റായി നടക്കുന്നത്. ദേഷ്യം വരുന്ന സമയത്ത് പൈതൃകത്തെ കുറിച്ച് ഓർത്ത് സംയമനം പാലിക്കുന്നവർ കുറവായിരിക്കാൻ ആണ് സാധ്യത.

      Delete