Tuesday 15 November 2016

ഡിങ്കാഷ്ടോത്തര ശതനാമാവലി

ദൈവപുത്രനും ദൈവവും സർവോപരി, സകല ദൈവങ്ങളുടെയും അച്ഛനുമായ ഡിങ്കന് സ്തുതിയായിരിക്കട്ടെ. (Cheese Be Upon Him - CBUH)

സൂർത്തുക്കളെ,
ശക്തരിൽ ശക്തനും എതിരാളിക്കൊരു പോരാളിയും അഖിലാണ്ഡമണ്ഡല കപ്പത്തോട്ടങ്ങളുടെയും അധിപനുമായ ഡിങ്കന്റെ നൂറ്റിയെട്ട് വിശുദ്ധനാമങ്ങൾ ഉൾപ്പെടുത്തി, ഡിങ്കാഷ്ടോത്തര ശതനാമാവലി എഴുതുവാനുള്ള മഹാഭാഗ്യം ഈ കൊച്ചുഗോവിന്ദന്  കൈവന്നിരിക്കുകയാണ്. ഡിങ്കന് സ്തോത്രം! ഡിങ്കലൂയ! ഡിങ്കലൂയ!



ഈ തിരുനാമങ്ങളിൽ ഡിങ്കന്റെ വിവിധ പേരുകൾ, സവിശേഷതകൾ, ഇഷ്ടാനിഷ്ടങ്ങൾ, അവതാരങ്ങൾ, പേഴ്‌സണാലിറ്റി, ആറ്റിട്യൂഡ്, വീരസാഹസങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്നു. എന്നാൽ, പങ്കിലവാസനും എലിയുഗവരദനുമായ മുത്ത് ഡിങ്കന്റെ നാമങ്ങൾ എത്ര വാഴ്ത്തിയാലും തീരില്ലെന്ന് ഏവർക്കും അറിയാമല്ലോ. അതുകൊണ്ട്, ആർക്കുവേണമെങ്കിലും ഈ നാമാവലിയുടെ കൂടെ പുതിയ പേരുകൾ എഴുതിച്ചേർത്ത് ഡിങ്കന്റെ പ്രീതിക്ക് പാത്രമോ കലമോ ഒക്കെ ആകാവുന്നതാണ്. ദീർഘിപ്പിക്കുന്നില്ല, വലിയ ഒരു തപസ്യയുടെ ഫലം ലോകനന്മയ്ക്കായി ഞാൻ ഇതാ സമർപ്പിക്കുന്നു. അനുഗ്രഹിച്ചാലും!

മൂലമന്ത്രം 

ഡിങ്കായ ഡിങ്കഭദ്രായ ഡിങ്കചന്ദ്രായ വേധസേ |
മിട്ടുനാഥായ നാഥായ പങ്കിലാധിപതേ നമഃ (CBUH) ||

കൊച്ചുഗോവിന്ദകൃതം ശ്രീമദ് ഡിങ്കാഷ്ടോത്തരശതനാമാവലി 
  1. ഡിം ഡിങ്കായ നമഃ 
  2. ഡിം ഡിങ്കദേവായ നമഃ 
  3. ഡിം ദൈവപുത്രായ നമഃ 
  4. ഡിം ദൈവ അച്ഛായ നമഃ 
  5. ഡിം പരിശുദ്ധ ഡിങ്കായ നമഃ 
  6. ഡിം ഡിങ്കാഹു ഡിങ്കായ നമഃ 
  7. ഡിം ഡിങ്കൻ(സ) യ നമഃ 
  8. ഡിം മുത്ത് ഡിങ്കായ നമഃ 
  9. ഡിം മാഷാ ഡിങ്കായ നമഃ 
  10. ഡിം ഹെഡ്മാസ്റ്ററാ ഡിങ്കായ നമഃ 
  11. ഡിം പ്രിൻസിപ്പാളാ ഡിങ്കായ നമഃ 
  12. ഡിം ശ്രീഡിങ്കായ നമഃ
  13. ഡിം ഡിങ്കാത്മനേ നമഃ 
  14. ഡിം ശക്തായ നമഃ 
  15. ഡിം ശക്തരിൽ ശക്തായ നമഃ 
  16. ഡിം എതിരാളിക്കൊരു പോരാളിയായ നമഃ 
  17. ഡിം മിട്ടുമിത്രായ നമഃ 
  18. ഡിം മിട്ടേശായ നമഃ 
  19. ഡിം മിട്ടുരക്ഷകായ നമഃ 
  20. ഡിം മിട്ടുപ്രിയായ നമഃ 
  21. ഡിം മിട്ടുനാഥായ നമഃ 
  22. ഡിം മിട്ടുപൂജിതായ നമഃ 
  23. ഡിം പങ്കില രക്ഷകായ നമഃ 
  24. ഡിം പങ്കിലേന്ദ്രായ നമഃ 
  25. ഡിം പങ്കിലവാസായ നമഃ 
  26. ഡിം കാനനവാസായ നമഃ 
  27. ഡിം എലിയുഗവരദായ നമഃ 
  28. ഡിം പങ്കിലേശായ നമഃ 
  29. ഡിം പങ്കിലാധിപതേ നമഃ 
  30. ഡിം പങ്കില പുംഗവായ നമഃ 
  31. ഡിം മൃഗാധിപായ നമഃ 
  32. ഡിം മൃഗനാഥായ നമഃ 
  33. ഡിം എലിനാഥായ നമഃ 
  34. ഡിം മൂഷികേശായ നമഃ 
  35. ഡിം വിശുദ്ധ തൊരപ്പായ നമഃ 
  36. ഡിം മഹാതൊരപ്പായ നമഃ 
  37. ഡിം ചുണ്ടെലിരൂപായ നമഃ 
  38. ഡിം പെരുച്ചാഴി നാഥായ നമഃ 
  39. ഡിം എലിവിഷഹാരയേ നമഃ 
  40. ഡിം ഭൂഗർഭവാസായ നമഃ 
  41. ഡിം അണ്ടർവേൾഡ് കിങ്ങായ നമഃ 
  42. ഡിം അധോലോകാധിപതയേ നമഃ 
  43. ഡിം കപ്പ പ്രിയായ നമഃ 
  44. ഡിം കെഴങ്ങേശ്വരായ നമഃ 
  45. ഡിം കപ്പത്തോട്ടവാസായ നമഃ 
  46. ഡിം കരണ്ട് തീറ്റ വീരായ നമഃ 
  47. ഡിം തേങ്ങാപ്പൂൾ തത്പരായ നമഃ 
  48. ഡിം ഉണക്കമീൻ കൊതിയായ നമഃ 
  49. ഡിം ചക്ക പ്രിയായ നമഃ 
  50. ഡിം പത്തായവാസിനേ നമഃ 
  51. ഡിം നെല്ല് തീറ്റ പ്രിയായ നമഃ 
  52. ഡിം ജെറിനേ നമഃ 
  53. ഡിം ടോം പീഢകായ നമഃ 
  54. ഡിം മിക്കി മൗസായ നമഃ 
  55. ഡിം ഡിസ്‌നി പൂജിതായ നമഃ 
  56. ഡിം സ്റ്റുവർട്ട് ലിറ്റിലായ നമഃ 
  57. ഡിം പീതാംബരധരായ നമഃ 
  58. ഡിം റെഡ് അണ്ടർവെയർധരായ നമഃ 
  59. ഡിം അല്പവസ്ത്ര പ്രിയായ നമഃ 
  60. ഡിം രക്തവർണ ജെട്ടി പ്രിയായ നമഃ 
  61. ഡിം പാന്റ് വിരുദ്ധായ നമഃ 
  62. ഡിം ടൈറ്റ് ബനിയപ്രിയായ നമഃ 
  63. ഡിം കട്ട മസിലായ നമഃ 
  64. ഡിം രക്തവർണ ഷാൾധരായ നമഃ 
  65. ഡിം ബ്ലാക്ക് ബെൽറ്റ് വീരായ നമഃ 
  66. ഡിം ഷൂധരായ നമഃ 
  67. ഡിം ആനച്ചെവിയായ നമഃ 
  68. ഡിം ദീർഘമൂക്കായ നമഃ 
  69. ഡിം ഉണ്ടക്കണ്ണായ നമഃ 
  70. ഡിം കുഞ്ഞിക്കാലായ നമഃ 
  71. ഡിം നെഞ്ചത്തെ സ്റ്റാറായ നമഃ 
  72. ഡിം സൂപ്പർ സ്റ്റാറായ നമഃ 
  73. ഡിം ജനപ്രിയായ നമഃ 
  74. ഡിം സ്റ്റൈൽ മന്നായ നമഃ 
  75. ഡിം മെഗാസ്റ്റാറായ നമഃ 
  76. ഡിം യൂണിവേഴ്സൽ സ്റ്റാറായ നമഃ 
  77. ഡിം ദി കമ്പ്ലീറ്റ് ഗോഡായ നമഃ 
  78. ഡിം ഡിങ്കഭദ്രായ നമഃ 
  79. ഡിം ഡിങ്കചന്ദ്രായ നമഃ 
  80. ഡിം ഡിങ്കബുധായ നമഃ 
  81. ഡിം ഡിങ്കശുക്രായ നമഃ  
  82. ഡിം ഡിങ്കചൊവ്വായ നമഃ 
  83. ഡിം ഡിങ്കവ്യാഴായ നമഃ 
  84. ഡിം ഡിങ്കശനയെ നമഃ 
  85. ഡിം ഫ്ളയിങ് റാറ്റായ നമഃ 
  86. ഡിം ബാലമംഗളാധിപതയേ നമഃ 
  87. ഡിം കോമിക് പ്രിയായ നമഃ 
  88. ഡിം ട്രോൾ തത്പരായ നമഃ 
  89. ഡിം ന്യൂജൻ ഗോഡായ നമഃ 
  90. ഡിം വിമർശന പ്രിയായ നമഃ 
  91. ഡിം വിമർശന വിധേയായ നമഃ 
  92. ഡിം സഹിഷ്ണുതേശ്വരായ നമഃ 
  93. ഡിം നിരീശ്വരായ നമഃ 
  94. ഡിം ഡിങ്കോയിസ്റ്റ് രക്ഷകായ നമഃ 
  95. ഡിം കാലാനുസൃത മാറ്റപ്രിയായ നമഃ 
  96. ഡിം മൂഷിക സേനാധിപായ നമഃ 
  97. ഡിം റിയലിസ്റ്റിക് വചനപ്രിയായ നമഃ 
  98. ഡിം മതകോപ്രായ വിരുദ്ധായ നമഃ 
  99. ഡിം മധ്യസ്ഥ വിഹീനായ നമഃ 
  100. ഡിം കോമൺസെൻസേശ്വരായ നമഃ 
  101. ഡിം ടെക്നോളജീശായ നമഃ 
  102. ഡിം സോഷ്യൽമീഡിയ പ്രിയായ നമഃ 
  103. ഡിം ജനാധിപത്യ വിധേയായ നമഃ
  104. ഡിം ബേബിനാ രൂപീകൃതായ നമഃ 
  105. ഡിം സോമശേഖരേണ വിരചിതായ നമഃ  
  106. ഡിം ഏലിയനേന പരീക്ഷിതായ നമഃ 
  107. ഡിം അനീതി വിനാശകായ നമഃ 
  108. ഡിം സ്നേഹദൂത നാഥായ നമോ നമഃ 
ഇതി ശ്രീ ഡിങ്കാഷ്ടോത്തര ശതനാമാവലി സമാപ്തം 

ഫലശ്രുതി 


ഈ തിരുനാമങ്ങൾ ഉരുവിട്ടുകൊണ്ട് കപ്പത്തണ്ട് നട്ട് നന്നായി പരിചരിച്ചാൽ
ഏതാനും ആഴ്ചകൾക്കുള്ളിൽ നല്ല മുഴുത്ത കപ്പ വിളവെടുക്കാവുന്നതാണ്.
ഈ നാമങ്ങൾ പാരായണം ചെയ്യുന്ന വിദ്യാർത്ഥികൾ നന്നായി പഠിച്ചാൽ പരീക്ഷയിൽ മികച്ച വിജയം കൈവരുമെന്നതിൽ സംശയമില്ല. ഈ മന്ത്രങ്ങൾ ഉരുവിടുന്ന രോഗികൾ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി കഴിച്ചാൽ രോഗം മാറുന്നതാണ്. അതുപോലെ, ഡിങ്കാഷ്ടോത്തര ശതനാമാവലി വായിച്ച് സ്വന്തം ജോലികൾ ഭംഗിയായി ചെയ്യുന്നവരുടെ ജീവിതം വലിയ പ്രശ്നങ്ങൾ ഇല്ലാതെ മുന്നോട്ടു പോകുന്നതുമാണ്.

ജീവിതത്തിലെ എല്ലാ നല്ല വശങ്ങളുടെയും ക്രെഡിറ്റ് ഡിങ്കന്റെ നെഞ്ചത്തോട്ട് അഥവാ നക്ഷത്രാങ്കിതമായ ആ തിരുമാറിലേക്ക് ചാർത്തിക്കൊടുക്കാൻ മറക്കരുത്. അങ്ങനെയുള്ളവർ ചത്ത് പങ്കിലക്കാട്ടിൽ എത്തിക്കഴിയുമ്പോൾ അമ്പത് ശതമാനം ഡിസ്‌കൗണ്ടിൽ കപ്പയും ഉണക്കമീനും ലഭിക്കുമെന്ന കാര്യം ബാലമംഗളം പതിനൊന്നാം അധ്യായം ഏഴാം വാക്യത്തിൽ പറയുന്നുണ്ട്. എത്ര കഷ്ടപ്പെട്ടിട്ടും ജീവിതം കട്ടപ്പൊകയാണെങ്കിൽ അതെല്ലാം ഭഗവാൻ ഡിങ്കന്റെ പരീക്ഷണമായിക്കരുതി പിന്നേം പിന്നേം ഡിങ്കനെ പുകഴ്ത്തിക്കൊണ്ടിരിക്കേണ്ടതാണ്. കാരണം, സുഖിപ്പിക്കലും വാഴ്ത്തലും ഏത് ദൈവത്തിനാണ് ഇഷ്ടമല്ലാത്തത്! എനിഹൗ, പരിശുദ്ധ ഡിങ്കാത്മാവ് എല്ലാ ഭക്തജനങ്ങളെയും അനുഗ്രഹിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു.
ശുഭം.

8 comments:

  1. സുഖിപ്പിക്കലും വാഴ്ത്തലും ഏത് ദൈവത്തിനാണ് ഇഷ്ടമല്ലാത്തത് ...!

    ഒരു വലിയ ഒരു തപസ്യയെന്നോണം 108 ഡിങ്ക ഭഗവാൻ മന്ത്രോചരണങ്ങൾ ...

    എനിഹൗ, പരിശുദ്ധ ഡിങ്കാത്മാവ് ഈ ഭക്തനെ സർവ്വാത്മന അനുഗ്രഹിക്കുമെന്ന്

    മറ്റേത് കോത്താഴത്തെ ദൈവത്തിനും അവന്റെ പരിവാരങ്ങൾക്കും അറിയാം എന്നുമുള്ളത്

    ഒരു സത്യമാണ് കേട്ടോ കൊച്ചു ..!

    ReplyDelete
    Replies
    1. ഡിങ്കഭഗവാൻ മുരളിയേട്ടനെയും അനുഗ്രഹിക്കട്ടെ!

      Delete
    2. ഒരുപാട് സമയം വേസ്റ്റ്ആക്കി.

      Delete
    3. പ്രിയ ബിപിൻ സർ,
      ഞാൻ കാരണം സാറിന്റെ സമയം വേസ്റ്റ് ആയി എന്നാണ് ഉദ്ദേശിച്ചതെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു.
      ഇത് എഴുതിയുണ്ടാക്കാൻ ഞാൻ സമയം വേസ്റ്റ് ആക്കി എന്നാണെങ്കിൽ, ആശങ്ക വേണ്ട. ഇതിന്റെ അനുഗ്രഹം എനിക്ക് ഡിങ്കൻ തന്നു കൊള്ളും. അത് ശാസ്ത്രീയമായി തെളിയിക്കാൻ ഒന്നും എനിക്ക് പറ്റില്ല. പക്ഷേ, എത്രയോ ഡിങ്കോയിസ്റ്റുകൾക്ക് ഇക്കാര്യം അനുഭവമുള്ളതാണ്. "അനുഭവം, അതാണ് സത്യം" എന്നാണ് ചുങ്കത്ത് ജ്വല്ലറിക്കാർ പറയുന്നത്!

      Delete
    4. ഗോവിന്ദന്റെ സമയമാണ് ഞാൻ പറഞ്ഞത്. എന്റെ സമയവും ഉണ്ട്. പിന്നെ ഡിങ്കൻ അനുഗ്രഹം തരും എന്നൊക്കെ പറഞ്ഞപ്പോൾ അത്ര ശക്തിയായി മറുപടി തരാൻ ഒരു ഒരു .....എന്തോന്ന്.

      Delete
  2. ഹാ ഹാ ഹാാ.കേഡിഗോയിന്ദാ.
    നില്ല് നില്ല് സുല്ല് സുല്ലെന്നൊക്കെപ്പറയണമെന്നുണ്ട്‌.
    ചിരി നിർത്തിയിട്ട്‌ വേണ്ടേ പറയാൻ.ഇഷ്ടമായി.ഹാ ഹാ!!!!!!.

    ReplyDelete
    Replies
    1. നന്ദി, സുധീ. കെഴങ്ങേശ്വരനും കരണ്ട് തീറ്റ വീരനുമായ ഡിങ്കാത്മാവ് സുധിയെ അനുഗ്രഹിക്കട്ടെ!

      Delete
  3. കൊച്ചു ഗോവിന്ദാ... ഈ ഡിങ്കായ നമയ്ക്കു ഞാനൊരു കമന്റ് ഇട്ടിരുന്നു. അത് എതിലെ പോയോ ആവൊ.. ഇത്രേം ഡിങ്കായസ്തുതി എഴുതിയ ഡിങ്കനെ
    ( സോറി കൊച്ചുഗോവിന്ദനെ) നമിക്കുന്നു. ഒരു സംശയം ഉണ്ടേ.... ഈ കപ്പ വീട്ടിലെയാണോ.... ശരിക്കും .....

    ReplyDelete