Tuesday 16 December 2014

മൂന്നു കുട്ടിക്കഥകൾ...

ആട്ടിൻ തോലിട്ട സദാചാര ചെന്നായ
ആസക്തി തീർക്കാൻ ഇറങ്ങിയ രാത്രിയിൽ
ആളെ തിരിച്ചറിയാതെ മറ്റു ചെന്നായ്ക്കൾ
ആക്രമിച്ച് അവശനാക്കിക്കളഞ്ഞു
ആ ചെന്നായ ഇന്ന് ചുംബനസമരത്തിന്റെ
ആഗോള നേതാവാണ്‌!!!

**********************

സുന്ദരിയുടെ ചുണ്ടുകൾ നുണയവേ 
മറ്റൊരുത്തന്റെ മുടിയിൽ പിടിച്ച് 
പരിസരം മറന്നു ചുംബിക്കുന്നവളെ അയാൾ കണ്ടു 
അത് അയാളുടെ ഭാര്യയാണെന്നു 
ബോധോദയം ഉണ്ടായ നിമിഷം 
അയാൾ ആർഷഭാരത സംസ്കാരത്തിന്റെ 
ആട്ടിൻ തോലണിഞ്ഞു.

**********************

സ്വർഗീയ ടീവിയിൽ ലൈവ് ടെലികാസ്റ്റ് 
കണ്ടു കൊണ്ടിരിക്കേ നാണുഗുരു 
ദു:ഖിതനായി.
ഗാന്ധിജിയും ബുദ്ധനും ദേവേന്ദ്രനും 
കാരണം കണ്ടെത്താനാവാതെ ദുഖിച്ചു. 
സ്വർഗത്തിൽ ഇരുട്ട് പരന്നു.
ഉടനേ, അഴീക്കോട്‌ മാഷും കൃഷ്ണയ്യരും 
വട്ട മേശയിട്ട് ചർച്ച നടത്തി.
ചർച്ചക്കൊടുവിൽ 
മലയാളം ന്യൂസ്‌ ചാനൽ പാക്കേജ് 
അണ്‍ സബ്സ്ക്രൈബ് ചെയ്തു.
ഗുരു ചിരിച്ചു. 
ഗാന്ധിജിയും ബുദ്ധനും ചിരിച്ചു.
സ്വർഗത്തിൽ പ്രകാശം പരന്നു!

ശുഭം!

7 comments:

  1. അസ്സലായിട്ടുണ്ട് മാഷേ!

    ReplyDelete
  2. വീട്ടിൽ അരിയില്ല, അർദ്ധ പട്ടിണി,
    തുണിയില്ല നാണം മറയ്ക്കാൻ.
    അമ്മയും പെങ്ങൻമ്മാരും
    ആശയോടെ നോക്കുന്നു.
    ചുംബന സമരം നടത്തുകയാല്ലാതെ
    ഞാൻ എന്ത് ചെയ്യാൻ?

    തല വന്നു, മുല വന്നെനിയ്ക്ക്
    അമ്മയും അച്ഛനും പഴഞ്ചൻ
    വെറുതെ ഒരു സംസ്കാരത്തിൻറെ പേര്.
    തലമുറയുടെ വിടവ്
    അത് നികത്തണ്ടേ
    ഇതാ ചുംബന സമരം.

    പകരം ബി.ബി.സി. വച്ചു
    പിന്നെ അൽ ജസീറയും
    സിഡ്നിയിലെ കാപ്പിക്കടയിൽ കൊല
    പെഷവാറിലെ സ്കൂളിലോ
    പച്ചയ്ക്ക് കത്തിക്കൽ
    പൈതങ്ങളെ വേദി വച്ച് കൊല്ലൽ

    ReplyDelete
    Replies
    1. സാറിന്റെ ഈ വരികൾ ഒരു ഓർമ്മപ്പെടുത്തൽ ആണ്.
      നന്ദി.

      Delete