Monday, 3 August 2015

ജട്ടി ഇട്ടോ ഇടാതെയോ എഴുതാവുന്ന പരീക്ഷ

എപ്പോഴും ഇങ്ങനെയൊക്കെ നടന്നാൽ മതിയോ? പോരാ. വല്ലപ്പോഴും നമ്മൾ നമ്മുടെ അറിവുകൾ പരിശോധിക്കണം. അത് പുതുക്കിക്കൊണ്ടിരിക്കണം. ഇതാ നിങ്ങൾക്ക് ആത്മപരിശോധന നടത്താൻ സമകാലിക കേരളത്തിലെ സംഭവവികാസങ്ങളിൽ നിന്നും ചീന്തിയെടുത്ത ചില ചോദ്യങ്ങൾ.
വിഷയങ്ങളുടെ വ്യാപ്തി കണക്കിലെടുത്ത് രാഷ്ട്രീയം, സാംസ്കാരികം എന്നീ വിഷയങ്ങൾ മാത്രമേ ഇത്തവണ ഉൾപ്പെടുത്തിയിട്ടുള്ളൂ. ഇതിനു കിട്ടുന്ന പ്രതികരണങ്ങളെ അടിസ്ഥാനമാക്കി അടുത്ത പ്രശ്നോത്തരിയിൽ കൂടുതൽ മേഖലകൾ ഉൾപ്പെടുത്തുന്നതാണ്. കേവലം പൊതുവിജ്ഞാനം എന്നതിലുപരി നിങ്ങളുടെ ചിന്താശേഷി പരിശോധിക്കുന്നതിനും കൂടി പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയാണ് ഇതെന്ന് പറഞ്ഞു കൊള്ളട്ടെ. എല്ലാവർക്കും വിജയാശംസകൾ.

പ്രത്യേക അറിയിപ്പ്: തട്ടം, ളോഹ, ഷർട്ട്, മുണ്ട്, സൽവാർ കമ്മീസ്, ഷമ്മീസ്, ബനിയൻ, ജട്ടി, കൊന്ത, പൂണൂൽ, തൊപ്പി തുടങ്ങിയവ ധരിച്ചോ ധരിക്കാതെയോ ഈ പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്.

1. തിരുവനന്തപുരം ജില്ലയിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്ഥലം ഏതാണ്?

a ) വിളപ്പിൽശാല
b ) പാളയം മീൻ മാർക്കറ്റ്
c ) മുഖ്യമന്ത്രിയുടെ ഓഫീസ്
d ) മുഖ്യമന്ത്രിയുടെ കക്കൂസ് 

2. നിങ്ങൾക്കും ആകാം കോടീശ്വരൻ എന്ന വിഷയത്തിൽ ക്ലാസെടുക്കാൻ ഏറ്റവും യോഗ്യതയുള്ള വ്യക്തി ആരാണ്?

a ) കെ.എം.മാണി 
b ) തിരുവഞ്ചൂർ രാധാകൃഷ്ണൻ 
c ) കെ. ബാബു 
d ) കുഞ്ഞാലിക്കുട്ടി 

3. സാധാരണക്കാർക്ക് വേണ്ടി സമൂഹത്തിൽ നിന്നും അടിയന്തിരമായി നിർമാർജനം ചെയ്യേണ്ടത് എന്ത്?

a ) ടീവീ സീരിയൽ 
b ) ഉമ്മൻ ചാണ്ടി മന്ത്രിസഭ 
c ) അശ്ലീല വെബ്സൈറ്റ് 
d ) രഞ്ജിനി ഹരിദാസ്‌ 

4. ചാനലിലെ പ്രതികരണത്തൊഴിലാളിക്ക് വേണ്ട അടിസ്ഥാന യോഗ്യത എന്ത്?

a ) വിവരമില്ലായ്മ 
b ) നാണമില്ലായ്മ
c ) തൊലിക്കട്ടി
d ) നാക്കിന്റെ നീളം

5. തകർന്ന കുടുംബങ്ങളെ കൂട്ടിയിണക്കുന്ന പ്രോഗ്രാം അവതരിപ്പിക്കുവാൻ ഏറ്റവും അർഹതയുള്ള വ്യക്തി ആരാണ്?

a ) ഷിബു ബേബി ജോണ്‍
b ) ഗണേഷ് കുമാർ
c ) ഉർവശി
d ) ദിലീപ്

6 . ഇലക്ഷൻ ജയിക്കാൻ താഴെ പറയുന്നവയിൽ ആരുടെ കാൽ ആണ് പിടിക്കേണ്ടത്?

a ) വെള്ളാപ്പള്ളി നടേശഗുരു
b ) സുകുമാരൻ നായർ
c ) പാണക്കാട് ശിഹാബ് തങ്ങൾ
d ) മാർ ബസേലിയോസ് ക്ലിമ്മീസ് ബാവ

7. താഴെ പറയുന്നവയിൽ ഏറ്റവും പ്രശസ്തമായ ജോഡി തെരഞ്ഞെടുക്കുക.

a ) അബ്ദുറബ്ബും പാഠപുസ്തകവും
b ) അബ്ദുറബ്ബും നിലവിളക്കും
c ) അബ്ദുറബ്ബും ഏ പ്ലസും
d ) അബ്ദുറബ്ബും ഓണവും 

8. താഴെ പറയുന്നവയിൽ ഏറ്റവും മികച്ച വധശിക്ഷാ രീതി ഏതാണ്?

a ) 51 പ്രാവശ്യം വെട്ടി കൊല്ലൽ
b ) ശൂലം കൊണ്ട് കുത്തി കൊല്ലൽ
c ) ചാക്കിൽ കെട്ടി കുളത്തിൽ താഴ്ത്തൽ
d ) ആഡംബര കാർ ഇടിച്ച് കൊല്ലൽ

9. താൻ ആരാണെന്ന് തനിക്ക് അറിയില്ലെങ്കിൽ താൻ ആരോട് ചോദിക്കണം താൻ ആരാണെന്ന്?

a ) സരിതാ നായരോട്
b ) പീസീ ജോർജിനോട്
c ) ബിജു രമേശിനോട്
d ) ഋഷിരാജ് സിങ്ങിനോട് 

10. ചിത്രം നോക്കി ഉത്തരം പറയുക.

ജോസ് കെ മാണിയുടെ പരിപ്പ് വേവാത്തത് എന്ത് കൊണ്ട്?

a ) കലത്തിന് ഓട്ടയുള്ളത് കൊണ്ട്
b ) അടുപ്പിൽ തീ ഇല്ലാത്തത് കൊണ്ട്
c ) പരിപ്പിന്റെ എക്സ്പയറി ഡേറ്റ് കഴിഞ്ഞത് കൊണ്ട്
d ) വേവിക്കാൻ അറിയാത്തത് കൊണ്ട്

ഇതാ മറ്റു ചില ഐറ്റംസ് :
                      സദാചാരസംഹിത 
                      ഹാപ്പി അവസാന ക്രിസ്മസ് 

30 comments:

  1. കൊച്ചൂൂൂൂൂൂൂൂൂൂ...


    തകർത്തു.

    ചിരിച്ച്‌ പണ്ടാരടങ്ങി!!!

    ഇനിയുമുണ്ടോ ഇത്തരം നല്ല നല്ല ആചാരങ്ങൾ!!!!

    ReplyDelete
    Replies
    1. ഈ പരീക്ഷയിൽ ആദ്യമായി പ്രതികരണം അറിയിച്ച സുധിക്ക് പ്രത്യേക ഓഫർ. താഴെയുള്ള മറുപടികളിൽ ഏറ്റവും ഇഷ്ടമുള്ള മറുപടി സ്വയം തെരഞ്ഞെടുക്കാം!
      a) ആദ്യ കമന്റിന് പ്രത്യേകം നന്ദി.
      b) ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം.
      c) ഈ പ്രോത്സാഹനങ്ങൾ എനിക്ക് ഊർജം പകരുന്നു.
      d) വരവിനും വായനക്കും നന്ദി, സ്നേഹം, സന്തോഷം, സമാധാനം!

      Delete
  2. ഗോവിന്നാ, നീയാണെടാ അടുത്ത പി.എസ്.സി. ചെയർമാൻ.
    ഇംഗ്ലീഷ് പഠിച്ചാൽ യു.പി. എസ്.സി. ചെയർമാനും ആക്കാം.

    ReplyDelete
    Replies
    1. അങ്ങനെയെങ്ങാൻ സംഭവിച്ചാൽ സാറിന്റെ ബന്ധുക്കൾക്കും നാട്ടുകാർക്കും കൈമടക്കില്ലാതെ ഉദ്യോഗം മേടിച്ച് തരുന്ന കാര്യം ഈ കൊച്ചു ഗോവിന്ദൻ ഏറ്റു!

      By tha way, I am olso knoying enkleesh. I vatch Sreemathi teechar enkleesh speekking veediyo deyili. For me, Abdu Rubb saar giving A+ laast ear too.

      Delete
  3. ഹ ഹാ...
    ഇത് കലക്കി....
    ഇനീം പോരട്ടെ.. ഇങ്ങനത്തെ പോസ്റ്റുകള്,,

    ReplyDelete
    Replies
    1. നന്ദി, മുബാറക്. പരീക്ഷയിൽ ഉയർന്ന സ്കോർ കിട്ടി എന്ന് വിശ്വസിക്കുന്നു :)

      Delete
  4. അദ്വാനി, ജോഷി തുടങ്ങിയ സീനിയേഴ്സിനെ അവഗണിക്കുന്നു എന്നാണ് മോദിയെക്കുറിച്ചുള്ള ആരോപണം. ഇവിടെയും അതു തന്നെ സംഭവിച്ചു. കൊച്ചേ, ആരോടു ചോദിച്ചാണീ ചോദ്യാവലി തയ്യാറാക്കിയത്? ഞാനറിഞ്ഞതുപോലുമില്ലല്ലോ!

    ReplyDelete
    Replies
    1. ഇതിനെ കുറിച്ച് ഡിസ്കസ് ചെയ്യാൻ ഞാൻ സാറിനെ വിളിച്ചിരുന്നു. അപ്പൊ, സാറിന്റെ P.A പറഞ്ഞു, സാറ് ലേഡി സെക്രട്ടറിയുടെ കൂടെ ബഹാമസ്സിൽ ധ്യാനത്തിന് പോയീന്ന്. തിരിച്ചെത്തി എന്ന് കമന്റ് കിട്ടീപ്പോ മനസ്സിലായി. പോയ കാര്യം ഒക്കെ ഭംഗിയായി നടന്നോ?!

      Delete
  5. അടുത്ത ഇലക്ഷന് ജനത്തിന് ബോധം ഉദിക്കാന്‍ ഇത് വായിക്കാന്‍ ശുപാര്‍ശ ചെയ്യാം.
    കലക്കിയിട്ടുണ്ട് ഗോവിന്ദ് ഭായ്.

    ReplyDelete
    Replies
    1. നന്ദി സജീവ്‌ ഭായ്.
      ഈ മായൻ എന്ന് പറയുന്നത് പണ്ട് കലണ്ടർ ഉണ്ടാക്കി പേടിപ്പിച്ച ടീംസിന്റെ ആരായിട്ട് വരും?!

      Delete
    2. ആ ടീംസിന്‍റെ ഒരടുത്ത ബന്ധുവായി കൂട്ടാം.ഹ ഹ ഹ...

      Delete
  6. എല്ലാവരെയും ജയിപ്പിക്കുന്ന 'ചാക്കീരി പാസ് ' ചോദ്യങ്ങള്‍ !അതിനാല്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഒരൊറ്റ ഉത്തരം -കലക്കി മോനേ!അഭിനന്ദനങ്ങളുടെ കേരളക്കാഴ്ചകള്‍ !(കരാളക്കാഴ്ചകള്‍ എന്നും പറയാം അല്ലേ ?) വലിയ വേലികള്‍ വല്ല്യ വല്ല്യ കോപ്പിയടി വിളകള്‍ വരെ വിഴുങ്ങുന്ന കാലമല്ലേ ...?

    ReplyDelete
    Replies
    1. നന്ദി സർ. വെറുതെ വായിക്കുമ്പോൾ ചാക്കീരി പാസ്‌ ടൈപ്പ് ചോദ്യങ്ങൾ ആണെന്ന് തോന്നും. കൃത്യമായ ഉത്തരം കണ്ടെത്താൻ ശ്രമിക്കുമ്പോൾ അറിയാം അതിന്റെ ബുദ്ധിമുട്ട്!

      Delete
  7. നാട്ടിലുള്ള ഏവർക്കും ജെട്ടിയിട്ടെഴുതിയാലും
    ജെട്ടിയിടാതെ എഴുതിയാലും A പ്ലസ്സ് കിട്ടുന്ന പരീക്ഷ
    ചോദ്യ പേപ്പറാണല്ലൊ ഇത് ...

    ആക്ഷേപ ഹാസ്യത്തിന്റെ ഒരു പൊടി പൂരം ...!

    പിന്നെ പണ്ട് ഒരു ചോദ്യപേപ്പർ കർത്താവിനെ കൈ വെട്ടിയ നാടാണത് ,
    അന്ന് ഒരു കൂട്ടരെ അതിന് മുതിർന്നുള്ളൂ, ഇത് കണ്ടാൽ ഇതിലുള്ള എല്ലാ കുണ്ടാമണ്ടികളും
    ഒത്ത് കൂടി വെട്ടിക്കളയും കേട്ടൊ കൊച്ചൂ ....ഒന്ന് സൂക്ഷിച്ചോ
    ഒരു തേങ്ങേരെ മൂഡും സംഭവിക്കില്ല, ഇതൊക്കെയവർക്കെല്ലാം ആസനത്തിൽ ആൽ മുളച്ചാലുള്ള
    സുഖം മാത്രമേ കൊടുക്കൂ..!

    ReplyDelete
    Replies
    1. ഹമ്പ!!! A+ കിട്ടുംന്ന് അത്രക്ക് ആത്മവിശ്വാസം ഉണ്ടോ? എന്നാ പത്താമത്തെ ചോദ്യത്തിന്റെ ശരിയുത്തരം ഒന്ന് പറ, കേക്കട്ടെ!
      നടേശഗുരുവും മാണിസാറും പിണറായി മാഷും റബ്ബങ്കിളും സിനിമാക്കാരും എല്ലാം കൂടി വെട്ടാൻ ഓടിക്കുമ്പോ, മുരളി ചേട്ടന്റെ ചാരപ്പോലീസ് എന്നെ രക്ഷിക്കാൻ വരുന്ന രംഗം ഓർത്ത് ഞാൻ ഇപ്പോഴേ വിജ്രുംഭിതനാവുന്നു!

      Delete
  8. ജെട്ടി നല്ലതാണ് .... കാരണം ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ പിന്നിലൂടെ അതിവേഗം ബഹുദൂരം സഞ്ചരിക്കുന്ന മനസ്സ് ചില നോട്ടെണ്ണല്‍ യന്തത്തില്‍ കൂടിപ്പോകുന്ന ചില സരിതായനങ്ങളുടെ പരിപ്പു കീറി കടന്നു പോകുന്ന ചില A+ചിന്തകളുടെ അനുരണനങ്ങളുടെ കുത്തോഴുക്കു തടയാന്‍ കഴിയുമെന്നാണ് .... അടിയന്‍റെ വിശ്വാസം.... ഉത്തരമറിയാതു കൊണ്ട് ഓണം മാറ്റി വയ്ക്കണം .....

    ReplyDelete
    Replies
    1. ഇങ്ങനെയാണ് കാര്യങ്ങൾ എങ്കിൽ ജട്ടി മാത്രം മതിയാകില്ല. ഒരു ബെൽറ്റും കൂടി വേണ്ടി വരും വിനോദേട്ടാ :)
      ഉത്തരം കണ്ടെത്താനായി ചിങ്ങം പത്ത് വരെ ഓണം നീട്ടി വെച്ച വിവരം ഇതിനാൽ അറിയിച്ചു കൊള്ളുന്നു.

      Delete
  9. ഈ പരീക്ഷയെങ്കിലും കൊപ്പിയടിക്കാതെ ഞാൻ പാസാകും എന്ന് വിശ്വസിക്കുന്നു... നന്ദി കൊച്ചു കൊച്ചു ഗോവിന്ദൻ-ജി , നിങ്ങൾ ശെരിക്കും ഒരു സിംഹവാലൻ പുലിയാണ് !

    ReplyDelete
    Replies
    1. എല്ലാവരും ജയിക്കുന്ന ഈ പരീക്ഷ നടത്തിയ സ്ഥിതിക്ക് എന്നെ പിടിച്ച് റബ്ബങ്കിളിന്റെ പിൻഗാമിയാക്കുമോന്നൊരു തംശയം! പരീക്ഷയിൽ പങ്കെടുത്തതിന് ഈ സിങ്കവാലൻ പുലിയുടെ വഹ റൊമ്പ താങ്ക്സ് :)

      Delete
  10. എനിക്ക് ഫുള്‍ എ പ്ലസ്...

    ReplyDelete
    Replies
    1. മൈ ഗോഡ്, ഇതാ അടുത്ത A+... കങ്കാരുലേഷൻസ്! ഇത്ര പ്രബുദ്ധരായ ഒരു തലമുറയെ ഓർത്ത് കേരളക്കര രോമാഞ്ചിക്കട്ടെ!

      Delete
  11. ഞാൻ തോല്‍ക്കുംന്നാ തോന്നണേ..... ചിരിച്ച് ചിരിച്ച് ഉത്തരമെഴുതാന്‍ മറന്നുപോയീ... :-)

    ReplyDelete
    Replies
    1. റബ്ബങ്കിൾ ഭരിക്കുന്ന നാട്ടിൽ തോൽവിയോ? നെവർ!
      അറ്റെൻഡൻസ് ഉള്ള സ്ഥിതിക്ക് പരീക്ഷ ഉറപ്പായിട്ടും ജയിക്കും :) പിന്നെ, ആ ചിരിക്ക് അഞ്ച് മാർക്ക് മോഡറേഷൻ വേറെയും!

      Delete
  12. എനിക്ക് അഭിപ്രായം ഇല്ലേയില്ല. സിനിമാക്കാരേം രാഷ്ട്രീയക്കാരേം ചാനലുകാരേം പോലീസുകാരേം മോലാളിമാരേം എനിക്ക് ഭയങ്കര പേടിയാ.

    ReplyDelete
    Replies
    1. ബൂലോഗ കേഡിയായ ഞാൻ ഇവടെ ഒള്ളപ്പോ എന്തിനാ പേടിക്കുന്നത്?! ധൈര്യമായി അഭിപ്രായിക്കൂ....

      Delete
  13. സാറേ, ഇത്തവണയെങ്കിലും എന്നെ ജയിപ്പിക്കണം. ! ചോദ്യങ്ങൾ കലക്കി ഉത്തരങ്ങളും..

    ReplyDelete
    Replies
    1. ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരം തെറ്റാൻ ഒരു സാധ്യതയുമില്ല. അപ്പൊപ്പിന്നെ, എപ്പോ ജയിപ്പിച്ചൂന്ന് ചോദിച്ചാ മതി!

      Delete
  14. പരീക്ഷയെഴുതാന്‍ പാഠപ്പുസ്തകം വേണ്ടെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ?... ഞാന്‍ വരെ ജയിച്ചു.

    ReplyDelete
  15. അല്ല കൊച്ചേ, ഇപ്പോൾ ഈ ബൂലോഗത്തൊന്നും കൊച്ചിനെ കാണുന്നില്ലല്ലോ? ഓണം കഴിഞ്ഞു പോകുമ്പോൾ മാവേലിത്തമ്പുരാന്റെ കൂടെയെങ്ങാനും പോയൊ? ഞങ്ങളൊക്കെ ഇവിടെത്തന്നെയുണ്ടേ!

    ReplyDelete
    Replies
    1. മരുഭൂമിയിൽ നിന്നും ഓണം ആഘോഷിക്കാൻ മലനാട് വരെയൊന്ന് പോയി. തിരിച്ചെത്തീപ്പൊ ബൂലോകത്തേക്ക് ഇറങ്ങാൻ ഒരു സ്റ്റാർട്ടിങ് ട്രബിൾ! അത്രയേ ഉള്ളൂ.
      കാണാതായാൽ അന്വേഷിക്കാൻ ആളുണ്ട് എന്നത് വളരെ സന്തോഷമുള്ള കാര്യമാണ് കേട്ടോ!

      Delete