അങ്ങ് ദൂരെ ദൂരെയുള്ള കാടുകളിലും മലകളിലും മാത്രമല്ല, പ്രകൃതി, വിസ്മയങ്ങൾ ഒരുക്കിയിട്ടുള്ളത്. നമുക്ക് ചുറ്റുമുള്ള ഓരോ ചെടിയും പൂവും അനേകമനേകം കുഞ്ഞുജീവികളും എല്ലാം ഓരോരോ വിസ്മയങ്ങളാണ്. തിരക്കുകൾക്കിടയിൽ നമ്മൾ കാണാതെ പോകുന്ന വിസ്മയങ്ങൾ...
പലപ്പോഴായി കാമറയിൽ പകർത്തിയ ഏതാനും ചിത്രങ്ങൾ ഇവിടെ പങ്കുവെക്കാം എന്ന് കരുതുന്നു. അഭിപ്രായങ്ങൾ അറിയിക്കുമല്ലോ :)
അനുവാദമില്ലാതെ ഫോട്ടോയെടുത്തതിന് എന്നോട് ദേഷ്യപ്പെടുന്ന ഈ പൂച്ച ദുഫായ്ക്കാരനാണ്. ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ ഫ്രീയായി താമസം, ഭക്ഷണം. ഒരു പണിയും ഇല്ല. എന്നിട്ടാ അവൻ എന്നോട് ഇങ്ങനെ പെരുമാറണേ!
അമ്മക്കിളിയില്ലാത്ത നേരത്ത് കൂടിനടുത്തെത്തിയ കേഡിയെ നിസ്സഹായതയോടെ വീക്ഷിക്കുന്ന കുഞ്ഞുങ്ങൾ.
ഫോട്ടോയെടുക്കാൻ പോസ് ചെയ്ത് സഹകരിച്ച പുളിയുറുമ്പ്
നാട്ടിലെ സദാചാരവാദികളെ വെല്ലുവിളിച്ച് പരസ്യമായി പ്രണയകേളികളാടുന്ന തുമ്പികൾ. (ഒളികാമറ ദൃശ്യം!)
നാലുമണിപ്പൂവിൽ നിന്ന് തേൻ നുകർന്ന് മടങ്ങുന്ന വണ്ട്
കറുപ്പിനഴക്... ഓ... വെളുപ്പിനഴക്
GO GREEN എന്ന ആഹ്വാനം ജീവിതത്തിൽ പകർത്തിയ എട്ടുകാലി
സ്മൈൽ പ്ലീസ് എന്ന് പറഞ്ഞപ്പോ, ഇത്ര പ്രതീക്ഷിച്ചില്ല!
പൂക്കളെ പുണർന്നിരിക്കുന്ന പ്രകൃതി സ്നേഹിയായ മറ്റൊരു എട്ടുകാലി
താഴെയുള്ള ഉറുമ്പുകളെ മുകളിലെത്തിക്കാനുള്ള ഉറുമ്പൻ പാലം.
Related Topics : ആൽബട്രോസ്സിനെ കൊന്നിട്ടുണ്ടോ?
അപ്പൊ ത്രേം കാലം ഈ പ്രാണികളുടെ പുറകെ ആയിരുന്നൂ ല്യേ?
ReplyDeleteഇനിയും ഉണ്ടായിരുന്നൂ പ്രാണികൾ... ഞാഞ്ഞൂൾ, ചിതൽ, തേൾ എന്നിങ്ങനെ? അതോ അവിടെ മണ്ണൊന്നും ഇല്യാന്നുണ്ടോ? ഒക്കെ സിമന്റായിരിക്കും ല്യേ? പിന്നെവട്യാ ഞാഞ്ഞൂളും ചിതലും....
ന്നാലും ദുഫായ്ക്കാരനെ ഇതിന്റെ കൂടെ ചേർക്കണ്ടാരുന്നു.......
ഞാഞ്ഞൂളിനെയും തേളിനെയും ഒക്കെ അടുത്ത തവണ പരിഗണിക്കുന്നതാണ്. പിന്നെ, ആ പ്രവാസി പൂച്ചയും കൂടി അവിടെ ഇരുന്നോട്ടേന്നേ!
Deleteക്യാമറക്കണ്ണുകൾക്ക് ഭാവനയുണ്ട്.....
ReplyDeleteനന്ദി, പ്രദീപ് സർ.
Deleteതകര്‍ത്തു ട്ടോ- ആശംസകള്‍.
ReplyDeleteനന്ദി, അന്നൂസ് ഭായ്.
Deleteനാലാമത്തെ ചിത്രം മികച്ചതായി തിരഞ്ഞെടുത്തിരിക്കുന്നു
Deleteഹഹാ. എന്റെയും ഇഷ്ടചിത്രം അത് തന്നെ!
Deleteചിത്രങ്ങളേക്കാൾ മനോഹരമായ അടിക്കുറിപ്പുകൾ , അഥവാ , അടിക്കുറിപ്പുകളെക്കാൾ മഹോരമായ ചിത്രങ്ങൾ !!!! :)
ReplyDeleteഅഥവാ, അതിനേക്കാൾ ഹൃദ്യമായ കമന്റുകൾ! നന്ദി, ഷഹീം ഭായ്.
Deleteചിത്രങ്ങളും അടിക്കുറിപ്പുകളും ഒന്നിനൊന്നു മെച്ചം!!!
ReplyDeleteകെഡിക്ക് അഭിനന്ദനപൂച്ചെണ്ടുകള്‍!!!!!
നന്ദി, സജീവ് ഭായ്.
Deleteഫോട്ടോഗ്രാഫി മനോഹരം........ അടിക്കുറിപ്പുകള്‍ അതിമനോഹരം..........
ReplyDeleteനന്ദി, ശശി അങ്കിൾ!
Deleteസോഷ്യൽ മീഡിയ ആയാലും ചില സാമാന്യ മര്യാദകൾ പാലിക്കണം. കേഡി ആയാലും ഭീകരൻ ആയാലും ശരി . ആഗസ്റ്റ് ആദ്യം ജട്ടിയും ഊരി പോയ പോക്കാണ്. എവിടാരുന്നു ഈ രണ്ടു മാസം? ഇത് ശരിയല്ല. ഇടയ്ക്കിടെ കാണണം. മനസ്സിലായല്ലോ.
ReplyDeleteഇത് പോലെ മറ്റൊരാൾ കൂടിയുണ്ട്. കേഡി ഒന്നും അല്ല. തനി രത്നം ആണ്. ജ്യുവൽ. ഏതാണ്ട് നാല് മാസം ആയി.
നമ്മളാണ് കേമന്മാർ എന്ന് ധരിച്ചിരിക്കുന്ന മനുഷ്യന് ചുറ്റും ഈ ലോകത്ത് എന്തെല്ലാം തരത്തിലുള്ള ജീവനുകൾ. മനസ്സിൽ പ്രകൃതി സ്നേഹം ,സഹജീവി സ്നേഹം ഇവ ഉള്ളത് കൊണ്ടാണ് ചിത്രങ്ങൾ ഇത്രയും മനോഹരമായി ക്യാമറയിൽ പതിഞ്ഞത്. ഒരു തുമ്പിയെ പ്പോലും ഒന്ന് സ്വസ്ഥമായി ഇണ ചേരാൻ അനുവദിക്കാത്ത മാനസിക നിലയും ( തനിക്കു സമൂഹം തരാത്ത സൗഭാഗ്യം) മനസ്സിലാകും. ചിത്രങ്ങളും എഴുത്തും സുന്ദരമായി.
ഓണം നാട്ടിൽ ആഘോഷിച്ചു. അതുകൊണ്ടാണ് ഇടവേള വന്നത്.
Deleteപിന്നെ, ഡോ. ജുവൽ തൃശൂർ ഗവ: മെഡിക്കൽ കോളേജിലാണ്. രോഗിയായിട്ടല്ല കേട്ടോ. പീജീ പഠനത്തിന്റെ തിരക്കിലാണ്.
തുമ്പികളുടെ ഇണചേരൽ അപൂർവമായി കിട്ടുന്ന കാഴ്ചയായത് കൊണ്ടാണ് കാമറയിൽ പകർത്തിയത്. എന്റെ മാനസിക നിലയുമായി ഈ തുമ്പികൾക്ക് ഒരു ബന്ധവും ഇല്ല. ബിലീവ് മീ! പ്രോത്സാഹനത്തിന് നന്ദി.
പ്രകൃതി, വിസ്മയങ്ങൾ നമുക്ക് ചുറ്റും എപ്പോഴും നടമാടുന്നുണ്ട്
ReplyDeleteപക്ഷേ പരിസരത്തുള്ള കുഞ്ഞ്ജീവികളെ സ്നേഹിക്കുന്നവർ വിരളമാണ്
സംഭവം ആള് തനി കേഡിയാണേലും മനസ്സിനുള്ളീൽ ഒരു സഹജീവി സ്നേഹം ഒളിഞ്ഞിരിപ്പുണ്ട്
പിന്നെ പോട്ടങ്ങൾ കിണ്ണങ്കാച്ചിയായി ഒപ്പിയെടുത്തിട്ടുണ്ടെങ്കിലും , ആ തലക്കെട്ടുകൾക്കാണ് കാശ് കേട്ടൊ ഭായ്
കിണ്ണങ്കാച്ചി എന്ന തനിനാടൻ അഭിനന്ദനം കിട്ടിയപ്പോ തന്നെ മനസ്സ് നിറഞ്ഞു മുരളിയേട്ടാ!
Deleteകൊച്ചൂൂൂൂൂൂ.നന്നായിട്ടുണ്ട്.,
ReplyDeleteനന്ദി, സുധീ.
Deleteനമുക്ക് ചുറ്റും ശ്രദ്ധിക്കാതെ പോവുന്നത് . കൊള്ളാം .
ReplyDeleteനന്ദി, ഫൈസൽ ഭായ്.
Deleteമനോഹരം, ഈ ഫോട്ടോകൾ.
ReplyDeleteഅതീവഹൃദ്യം കുറിപ്പുകൾ
നന്ദി, വിജയകുമാർ സർ.
Deleteകേഡി...... മാരക ഗെഡിയായി....... എന്നാലും തുമ്പികള്‍കള്‍ടെ കാര്യത്തില് ശോകായി..... ഹൈ!!!! ഒളിക്യാമറ അദെന്നെ........
ReplyDeleteആശംസകൾ നേരുന്നു......
ഹോ! എത്രയെത്ര തുമ്പിസ്നേഹികൾ!
Deleteനന്ദി, വിനോദേട്ടാ.
ReplyDeleteപ്രകൃതിയിലേക്ക് തിരിച്ചു വച്ച കാമറ കണ്ണുകൾ ... മനോഹരം...
അഭിനന്ദനങ്ങൾ
നന്ദി, ഷൈജു ചേട്ടാ.
Deleteഫോട്ടോസ് എല്ലാം ദുഭായിലെ ആണോ?
ReplyDeleteഅല്ല. എല്ലാം നാട്ടിൽ വച്ച് എടുത്തതാണ്. പൂച്ച മാത്രം ദുഫായ് :)
Deleteഫോട്ടോയെ കടത്തിവെട്ടുന്ന അടിക്കുറിപ്പുകൾ .
ReplyDeleteഫോട്ടോകളും അടിക്കുറിപ്പുകളും കെങ്കേമം.!!!
ReplyDeleteഎനിക്കിഷ്ടപ്പെട്ടത് ദുഫായ്ക്കാരന്‍റെ കോപം.
ഒരു പണീമില്ലെങ്കിലും.... ന്താല്ലേ....!!!