വൃന്ദാവനത്തിലൂടെ രാധയോടൊപ്പം പാട്ടും കളിയുമായി നടക്കുന്നതിനിടയിലാണ് ആ ഒച്ച കേട്ടത്. "ണേം... ണേം ... ണേം..." ചുറ്റും വല്ലാത്ത മുഴക്കം. വല്ല രാക്ഷസന്മാരും ആണോ എന്നാലോചിച്ച് കൃഷ്ണൻ ഒരു നിമിഷം ശ്രദ്ധാലുവായി. പിന്നെയും ചില ശബ്ദങ്ങൾ അടുത്ത് വരുന്നു. എവിടെ നിന്നോ, മുഖത്തേക്ക് പ്രകാശം പതിക്കുന്നുണ്ട്. ചൂട് കൂടി വരുന്നു. തനിക്ക് എന്താണ് സംഭവിക്കുന്നത്? രാധയേയും പിടിച്ച് കൃഷ്ണൻ കാളിന്ദിയുടെ കരയിലൂടെ ഓടി. കാൽ വഴുതിയതും വെള്ളത്തിലേക്ക് വീണതും രാധ കൈവിട്ടു പോയതും എല്ലാം പെട്ടന്നായിരുന്നു...
രാധേ... ധേ... ധേ... ഗുരുവായൂരപ്പൻ ഞെട്ടിയുണർന്നു!
നിർമാല്യം കഴിഞ്ഞ് മേൽശാന്തി വാകച്ചാർത്ത് തുടങ്ങിയിരിക്കുന്നു. നട തുറന്നതിന്റെ ശബ്ദ കോലാഹലമായിരുന്നു ഇത്ര നേരം കേട്ടത്. മനോഹരമായ ഒരു സ്വപ്നം പകുതിയിൽ അവസാനിച്ചതിന്റെ നിരാശയോടെ അദ്ദേഹം വേഗം സിസ്റ്റം ഓണ്‍ ചെയ്തു. പരാതിയും പരിവേദനവും നന്ദിയും പ്രകടിപ്പിക്കാൻ വരിയിൽ നിൽക്കുന്ന ആയിരങ്ങളെ നോക്കി ഗുരുവായൂരപ്പൻ കർമനിരതനായി. റിക്വസ്റ്റുകൾ ഇടതടവില്ലാതെ വന്നുകൊണ്ടേയിരുന്നു.
"ഗുരുവായൂരപ്പാ, എന്റെ മോൻ പത്താം ക്ലാസ് പാസാകണേ!" എന്ന മോഡലിൽ ഉള്ള അപേക്ഷയൊക്കെ ഈയിടെ റിജക്റ്റ് ചെയ്യുകയാണ് പതിവ്. തന്നെ മൈൻഡ് ചെയ്യാതെ തലതെറിച്ചു നടക്കുന്ന പിള്ളേരെ തോൽപ്പിക്കാൻ നോക്കിയിട്ട് പോലും ആ അബ്ദുറബ്ബ് സമ്മതിക്കുന്നില്ല. അപ്പഴാണ് പാസാകാൻ ഒരു റിക്വസ്റ്റ്! പുതിയ മന്ത്രി വന്ന സ്ഥിതിക്ക് ഇനി ചെലപ്പോ ആഗ്രഹങ്ങൾ ഒക്കെ നടക്കുമായിരിക്കും! സിസ്റ്റം ഓൺ ആയപ്പോഴേക്കും ആവശ്യങ്ങളുടെയും സഹായ അഭ്യർത്ഥനകളുടെയും പ്രവാഹമായിരുന്നു. കല്യാണം, പാലുകാച്ചൽ, പാലുകാച്ചൽ, കല്യാണം, കടം, രോഗം, പരീക്ഷ, ജോലി, ഐശ്വര്യം, സമാധാനം, ഐഫോണ്‍, ഇലക്ഷൻ റിസൾട്ട്, ലൈക്, കമന്റ് തുടങ്ങി വൈവിധ്യമാർന്ന ആവശ്യങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് ഗുരുവായൂരപ്പൻ സിസ്റ്റത്തിൽ സേവ് ചെയ്തു. എന്തിനേറെ, ആത്മസാക്ഷാത്കാരം, മോക്ഷം തുടങ്ങിയ ഘടാഘടിയൻ റിക്വസ്റ്റുകൾ വരെ ധാരാളമായി കിട്ടി.
ഓരോന്നിനും നേരെ ആവശ്യക്കാരന്റെ പേര്, അഡ്രെസ്സ്, ഭണ്ടാരത്തിൽ നിക്ഷേപിച്ച തുക, വഴിപാടുകളുടെ എണ്ണം, വലിപ്പം ഒക്കെ രേഖപ്പെടുത്തി. അതുപോലെ, തുലാഭാരം നടത്തുമ്പോൾ തട്ടുകൾ ലെവലാണോ എന്നും ഇടക്കിടക്ക് ചെക്ക് ചെയ്തു. ഉഷഃപൂജക്ക് നടയടച്ചപ്പോഴേക്കും ഗുരുവായൂരപ്പന്റെ തല പെരുത്തു. അമ്പലത്തിലെ ഡ്യൂട്ടി മാത്രമാണെങ്കിൽ അഡ്ജസ്റ്റ് ചെയ്യാമായിരുന്നു. ഇതിപ്പോ അങ്ങനെയാണോ? അട്ടപ്പാടി മുതൽ അമേരിക്ക വരെയുള്ള സ്ഥലങ്ങളിൽ നിന്നും വിളിയോട് വിളിയല്ലേ. നേരമില്ലാത്ത നേരത്ത് വിളിച്ചവരുടെ അടുത്ത് ഒന്ന് ഓടിയെത്തിയാലോ? പലപ്പോഴും ഒരു കാര്യവും ഉണ്ടാവില്ല. പലരും വെറുതെ ഇരിക്കുമ്പോ ഇങ്ങനെ വിളിച്ചു കൊണ്ടേയിരിക്കും ഗുരുവായൂരപ്പാ ഗുരുവായൂരപ്പാന്ന്. സ്വയം കൂട്ടിയാൽ കൂടാത്ത എന്തെങ്കിലും കാര്യം സാധിക്കാൻ അപ്രോച്ച് ചെയ്യേണ്ട ഒരു സംഭവമാണ് ദൈവം എന്ന് ഇവരൊക്കെ ഇനി എന്ന് പഠിക്കുമോ ആവോ?!
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഗുരുവായൂരപ്പനോട് സിമ്പതി തോന്നേണ്ട കാര്യം ഒന്നും ഇല്ല കേട്ടോ. അതിന്റെ കാരണം അറിയണമെങ്കിൽ മറ്റ് ചിലരുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കണം.
ലോകത്ത് ഏറ്റവും കൂടുതൽ ജോലി ഭാരം ഉള്ളത് ശ്രീ.യേശുവിനാണ്. കാരണം, ലോകത്ത് ഏറ്റവും അധികം ഫോളോവേഴ്സ് ഉള്ള ബ്ലോഗ്ഗർ, സോറി, ദൈവം അദ്ദേഹമാണ്. മാത്രമല്ല, ഇക്കണ്ട ക്രിസ്ത്യാനികൾക്കെല്ലാം ആകപ്പാടെ ആശ്രയിക്കാൻ അദ്ദേഹം മാത്രമേയുള്ളൂ. അദ്ദേഹത്തിന്റെ പിതാവും പരിശുദ്ധാത്മാവും ഒന്നും ഈ വക അൽകുൽത്ത് കാര്യങ്ങളിൽ ഇടപെടാറില്ല. ഒക്കെ യേശുവിന്റെ ഷോൾഡറിൽ ആണ്. എന്തൊക്കെ ശ്രദ്ധിക്കണം പാവത്തിന്. "കർത്താവേ, അമ്മായി അമ്മക്ക് എന്റെ ഫിഷ് മോളി ഇഷ്ടമാകണേ" എന്ന മരുമകളുടെ പ്രാർത്ഥന മുതൽ "ആറ്റം ബോംബ് നന്നായി പൊട്ടണേ" എന്ന അമേരിക്കൻ പ്രസിടന്റിന്റെ പ്രാർത്ഥന വരെ കേൾക്കണം. പുണ്യാളന്മാരുടെയും പുണ്യാളത്തിമാരുടെയും റെക്കമന്റേഷനും കൊണ്ട് വരുന്നവർക്ക് പ്രത്യേക പരിഗണന കൊടുക്കണം. അതും പോരാഞ്ഞിട്ട്, കൂടുതൽ മെഴുകുതിരി കത്തിക്കുന്നവർക്ക് കൂടുതൽ റിസൾട്ട് കൊടുക്കണം, ധ്യാനത്തിന് പോകുന്നവർക്ക് രോഗശാന്തി കൊടുക്കണം, കാര്യം സാധിച്ചിട്ട് നേർച്ച തരാത്തവർക്ക് നല്ല മുട്ടൻ പണി കൊടുക്കണം അങ്ങനെയങ്ങനെ നൂറായിരം കാര്യങ്ങൾ.
ഇതിനൊക്കെ പുറമേ വേണം ലോകത്തുള്ള എല്ലാ കുരിശിലും പോയി തൂങ്ങിക്കിടന്ന് സാന്നിധ്യം അറിയിക്കാൻ. കാരണം, വിശ്വാസികളായ പാവം കുഞ്ഞാടുകളെ പേടിപ്പിക്കാൻ ഓരോരോ അലവലാതി പ്രേതങ്ങൾ എപ്പഴാ കേറി വരാന്നു പറയാൻ പറ്റില്ലല്ലോ. ഓണ്‍ ദ സ്പോട്ടിൽ കുരിശ് പൊക്കി കാണിക്കുമ്പോ പ്രേതം ഓടിപ്പോയില്ലെങ്കിൽ അതിന്റെ നാണക്കേട് യേശുവിനാണ്. "രണ്ടായിരത്തി ചില്വാനം കൊല്ലം മുമ്പ് വരെ എന്ത് സുഖമായിരുന്നു" എന്ന് പുള്ളി ഇടയ്ക്കിടെ ആത്മഗതം ചെയ്യാറുണ്ടത്രേ, പാവം!
ഏതാണ്ട് ഇതേ പ്രശ്നങ്ങൾ തന്നെയാണ് ശ്രീ. അള്ളാഹുവിനും. ഫോളോവേഴ്സിന്റെ എണ്ണം അൽപം കുറവാണ് എന്ന് മാത്രം. ബാക്കിയൊക്കെ ഓൾമോസ്റ്റ് സെയിം. യേശുവിന് ആഴ്ചയിൽ ഒരിക്കൽ പള്ളിയിൽ പോകുന്നവരുടെ ഡാറ്റാ എന്‍ട്രിയാണ് പ്രധാന പ്രശ്നമെങ്കിൽ, അള്ളാഹുവിന് ദിവസവും അഞ്ച് നേരം നിസ്കരിക്കുന്നവരുടെ ഡാറ്റാബേസ് അപ്ഡേറ്റ് ചെയ്യണം എന്നതാണ് ഒരു ചെറിയ വ്യത്യാസം. ബട്ട്, കേരളം വളരുന്തോറും അദ്ദേഹത്തിന് ജോലി ഭാരം കൂടി വരികയാണ് കേട്ടോ. നിലവിളക്ക് കത്തിക്കുന്നവരുടെ ലിസ്റ്റ്, സൂര്യനമസ്കാരം ചെയ്യുന്നവരുടെ ലിസ്റ്റ്, കുറി തൊടുന്നവരുടെ ലിസ്റ്റ് തുടങ്ങിയവ ഉണ്ടാക്കി ഓവർടൈം ഡ്യൂട്ടി ചെയ്താണ് ഇപ്പോൾ കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ഇതൊക്കെ ചെയ്യുന്നവരെ നരകത്തിൽ ഇട്ട് പൊരിച്ചില്ലെങ്കിൽ അതിന്റെ നാണക്കേട് സോഷ്യൽ മീഡിയയിൽ മതം വിളമ്പുന്നവർക്കാണ്.
നിലവിളക്ക് കത്തിച്ച ശ്രീ. എ.പി.ജെ അബ്ദുൾ കലാമിന്റെ അക്കോമഡേഷൻ സ്വർഗത്തിൽ വേണോ നരകത്തിൽ വേണോ എന്നാലോചിച്ച് എത്ര രാത്രികളിൽ തല പെരുത്തിരിക്കുന്നു. സിറിയയിലും ഇറാഖിലും ഒക്കെ സ്ഥിതി ഇതിനേക്കാൾ കോമ്പ്ലിക്കേറ്റ് ആണ്. ആത്മാർഥതയോടെയുള്ള ദൈവവിളി കേട്ട് ചെന്ന് നോക്കുമ്പോ കാണാം, കൊല്ലുന്നവനും ചാവുന്നവനും കൂടി ദൈവത്തെ വിളിക്കുന്നത്?! ക്യാ കരേഗാ? ഈ പൊല്ലാപ്പുകൾക്കിടയിൽ കൂട്ടുകാരനായ യേശുവിനെ പോലെ കല്ലിലും മരത്തിലും ഒന്നും പോയി ചോരയൊലിപ്പിച്ച് നില്‍ക്കേണ്ട എന്ന ഒരു അഡ്വാന്റേജ് മാത്രമാണ് ഒരു ആശ്വാസം. എങ്കിലും ഹിന്ദു ദൈവങ്ങളെ കാണുമ്പോൾ അസൂയ തോന്നിപ്പോകും!
രാധേ... ധേ... ധേ... ഗുരുവായൂരപ്പൻ ഞെട്ടിയുണർന്നു!
നിർമാല്യം കഴിഞ്ഞ് മേൽശാന്തി വാകച്ചാർത്ത് തുടങ്ങിയിരിക്കുന്നു. നട തുറന്നതിന്റെ ശബ്ദ കോലാഹലമായിരുന്നു ഇത്ര നേരം കേട്ടത്. മനോഹരമായ ഒരു സ്വപ്നം പകുതിയിൽ അവസാനിച്ചതിന്റെ നിരാശയോടെ അദ്ദേഹം വേഗം സിസ്റ്റം ഓണ്‍ ചെയ്തു. പരാതിയും പരിവേദനവും നന്ദിയും പ്രകടിപ്പിക്കാൻ വരിയിൽ നിൽക്കുന്ന ആയിരങ്ങളെ നോക്കി ഗുരുവായൂരപ്പൻ കർമനിരതനായി. റിക്വസ്റ്റുകൾ ഇടതടവില്ലാതെ വന്നുകൊണ്ടേയിരുന്നു.

ഓരോന്നിനും നേരെ ആവശ്യക്കാരന്റെ പേര്, അഡ്രെസ്സ്, ഭണ്ടാരത്തിൽ നിക്ഷേപിച്ച തുക, വഴിപാടുകളുടെ എണ്ണം, വലിപ്പം ഒക്കെ രേഖപ്പെടുത്തി. അതുപോലെ, തുലാഭാരം നടത്തുമ്പോൾ തട്ടുകൾ ലെവലാണോ എന്നും ഇടക്കിടക്ക് ചെക്ക് ചെയ്തു. ഉഷഃപൂജക്ക് നടയടച്ചപ്പോഴേക്കും ഗുരുവായൂരപ്പന്റെ തല പെരുത്തു. അമ്പലത്തിലെ ഡ്യൂട്ടി മാത്രമാണെങ്കിൽ അഡ്ജസ്റ്റ് ചെയ്യാമായിരുന്നു. ഇതിപ്പോ അങ്ങനെയാണോ? അട്ടപ്പാടി മുതൽ അമേരിക്ക വരെയുള്ള സ്ഥലങ്ങളിൽ നിന്നും വിളിയോട് വിളിയല്ലേ. നേരമില്ലാത്ത നേരത്ത് വിളിച്ചവരുടെ അടുത്ത് ഒന്ന് ഓടിയെത്തിയാലോ? പലപ്പോഴും ഒരു കാര്യവും ഉണ്ടാവില്ല. പലരും വെറുതെ ഇരിക്കുമ്പോ ഇങ്ങനെ വിളിച്ചു കൊണ്ടേയിരിക്കും ഗുരുവായൂരപ്പാ ഗുരുവായൂരപ്പാന്ന്. സ്വയം കൂട്ടിയാൽ കൂടാത്ത എന്തെങ്കിലും കാര്യം സാധിക്കാൻ അപ്രോച്ച് ചെയ്യേണ്ട ഒരു സംഭവമാണ് ദൈവം എന്ന് ഇവരൊക്കെ ഇനി എന്ന് പഠിക്കുമോ ആവോ?!
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഗുരുവായൂരപ്പനോട് സിമ്പതി തോന്നേണ്ട കാര്യം ഒന്നും ഇല്ല കേട്ടോ. അതിന്റെ കാരണം അറിയണമെങ്കിൽ മറ്റ് ചിലരുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കണം.

ഇതിനൊക്കെ പുറമേ വേണം ലോകത്തുള്ള എല്ലാ കുരിശിലും പോയി തൂങ്ങിക്കിടന്ന് സാന്നിധ്യം അറിയിക്കാൻ. കാരണം, വിശ്വാസികളായ പാവം കുഞ്ഞാടുകളെ പേടിപ്പിക്കാൻ ഓരോരോ അലവലാതി പ്രേതങ്ങൾ എപ്പഴാ കേറി വരാന്നു പറയാൻ പറ്റില്ലല്ലോ. ഓണ്‍ ദ സ്പോട്ടിൽ കുരിശ് പൊക്കി കാണിക്കുമ്പോ പ്രേതം ഓടിപ്പോയില്ലെങ്കിൽ അതിന്റെ നാണക്കേട് യേശുവിനാണ്. "രണ്ടായിരത്തി ചില്വാനം കൊല്ലം മുമ്പ് വരെ എന്ത് സുഖമായിരുന്നു" എന്ന് പുള്ളി ഇടയ്ക്കിടെ ആത്മഗതം ചെയ്യാറുണ്ടത്രേ, പാവം!

നിലവിളക്ക് കത്തിച്ച ശ്രീ. എ.പി.ജെ അബ്ദുൾ കലാമിന്റെ അക്കോമഡേഷൻ സ്വർഗത്തിൽ വേണോ നരകത്തിൽ വേണോ എന്നാലോചിച്ച് എത്ര രാത്രികളിൽ തല പെരുത്തിരിക്കുന്നു. സിറിയയിലും ഇറാഖിലും ഒക്കെ സ്ഥിതി ഇതിനേക്കാൾ കോമ്പ്ലിക്കേറ്റ് ആണ്. ആത്മാർഥതയോടെയുള്ള ദൈവവിളി കേട്ട് ചെന്ന് നോക്കുമ്പോ കാണാം, കൊല്ലുന്നവനും ചാവുന്നവനും കൂടി ദൈവത്തെ വിളിക്കുന്നത്?! ക്യാ കരേഗാ? ഈ പൊല്ലാപ്പുകൾക്കിടയിൽ കൂട്ടുകാരനായ യേശുവിനെ പോലെ കല്ലിലും മരത്തിലും ഒന്നും പോയി ചോരയൊലിപ്പിച്ച് നില്‍ക്കേണ്ട എന്ന ഒരു അഡ്വാന്റേജ് മാത്രമാണ് ഒരു ആശ്വാസം. എങ്കിലും ഹിന്ദു ദൈവങ്ങളെ കാണുമ്പോൾ അസൂയ തോന്നിപ്പോകും!
സെക്രട്ടേറിയറ്റിൽ സർക്കാർ ജോലി കിട്ടിയ പോലെ ജീവിതം ആസ്വദിക്കുന്ന ഹിന്ദു ദൈവങ്ങൾ ആണ് ഏറ്റവും ഭാഗ്യം ചെയ്ത ദൈവങ്ങൾ! ലക്സിന്റെ പരസ്യത്തിൽ കാണുന്ന പോലെ, ദിവസവും പാലും വെള്ളത്തിൽ കുളി. മലബാർ ഗോൾഡിന്റെ പരസ്യത്തിലെ പോലെ പളപളാ മിന്നുന്ന ആഭരണങ്ങൾ. നെയ്യ്, പഴം, അവില്, മലര്, പായസം തുടങ്ങി വിഭവ സമൃദ്ധമായ ഭക്ഷണം. എണ്ണത്തിൽ വളരെ കുറവുള്ള ഹിന്ദുക്കളുടെ പ്രോബ്ലംസ് സോൾവ് ചെയ്യാൻ മുപ്പത്തി മുക്കോടി ദൈവങ്ങളും! അതാണ് നേരത്തെ പറഞ്ഞത് സിമ്പതി തോന്നേണ്ട കാര്യം ഇല്ലാന്ന്.
ഏതെങ്കിലും ഭക്തൻ "എന്റെ ഗുരുവായൂരപ്പാ" എന്ന് വിളിച്ചാൽ ഗുരുവായൂരപ്പൻ മാത്രം അറ്റൻഡ് ചെയ്താൽ മതി. ബാക്കിയുള്ളവരൊക്കെ ഫ്രീ. അല്ലെങ്കിലും ഗുരുവായൂരപ്പാ എന്ന് വിളിക്കുമ്പോൾ ശ്രീപദ്മനാഭൻ തല കടത്തുന്നത് ശരിയാണോ? ഓരോ ഫയലും അതാത് ഡിപ്പാർട്ട്മെന്റ് വേണം അറ്റൻഡ് ചെയ്യാൻ. സർക്കാർ കാര്യം മുറ പോലെ എന്നാണല്ലോ?
പിന്നെയും ഉണ്ട് ഗുണങ്ങൾ. മക്കയിലും വത്തിക്കാനിലും ലക്ഷങ്ങൾ തടിച്ചു കൂടുന്ന അവസരത്തിൽ പ്രാർഥനയുടെ തള്ളിക്കയറ്റം കൊണ്ട് ശ്രീ. യേശുവിന്റെയും ശ്രീ. അല്ലാഹുവിന്റെയും ഒക്കെ സിസ്റ്റം ഹാങ്ങ് ആവാൻ സാധ്യതയുണ്ട്. പക്ഷേ, ഗുരുവായൂരോ ശബരിമലയിലോ തിരുപ്പതിയിലോ ഒന്നും സിസ്റ്റം ഹാങ്ങ് ആവുന്ന പ്രശ്നമേയില്ല. എന്താ കാരണം? അച്ചായന്മാരും കാക്കമാരും ഒക്കെ നിരന്ന് നിന്ന് പ്രാർത്ഥിക്കുമ്പോൾ ബുദ്ധിമാന്മാരായ ഹിന്ദുക്കൾ ക്യൂവിൽ നിന്നാണ് പ്രാർത്ഥിക്കുന്നത്. അപ്പൊ ഓരോരുത്തരുടെയും പ്രാർത്ഥന ശ്രദ്ധയോടെ അറ്റൻഡ് ചെയ്യാനും പറ്റും സിസ്റ്റം ഹാങ്ങ് ആവുകയും ഇല്ല! പിന്നെ, ഹിന്ദുക്കൾ തോന്നുമ്പോ അമ്പലത്തിൽ പോവും എന്നല്ലാതെ ദിവസവും ആഴ്ചയിലും ഒക്കെ പോയി ബുദ്ധിമുട്ടിക്കുകയൊന്നും ഇല്ല. ചുരുക്കി പറഞ്ഞാ, ഭക്തന്മാർ ഹാപ്പി ദൈവങ്ങൾ ഡബിൾ ഹാപ്പി!
പറയാനാണെങ്കിൽ അങ്ങനെയങ്ങനെ കുറേ കാര്യങ്ങൾ ഉണ്ട്. ഇക്കണ്ട വിശുദ്ധ പുസ്തകങ്ങൾ മുഴുവൻ വിചാരിച്ചിട്ടും ദൈവങ്ങളുടെ കാര്യം വിവരിച്ചു തീർക്കാൻ പറ്റുന്നില്ല. അപ്പൊ പിന്നെ ഈ 'കൊച്ചു' ഗോവിന്ദൻ എങ്ങനെ പറഞ്ഞു തീർക്കാനാണ്? അതുകൊണ്ട് ഡിങ്കനെ പോലുള്ള ന്യൂജെൻ ദൈവങ്ങളുടെ പ്രോപ്പർട്ടീസ് വിവരിക്കാൻ മുതിരുന്നില്ല. "പ്രപഞ്ചസൃഷ്ടിക്ക് മുമ്പ് ഡിങ്കൻ ആ ചുവന്ന ജെട്ടി തുന്നുകയായിരുന്നു" (വിശുദ്ധ ബാലമംഗളം 22:55) എന്നു മാത്രം തത്കാലം മനസിലാക്കുക.
ചുരുക്കി പറഞ്ഞാൽ നാനാവിധത്തിലുള്ള ദൈവങ്ങളുടെ ഒരു സൂപ്പർ മാർക്കറ്റ് തന്നെയാണ് നമ്മുടെ ഈ ഭൂമി. ഓരോ ദൈവങ്ങളെയും പ്രീതിപ്പെടുത്താൻ ഉള്ള രീതികളും വെവ്വേറെ. ചത്തതിനു ശേഷം ദൈവങ്ങൾ ആത്മാക്കളെ കൈകാര്യം ചെയ്യുന്നത് പോലും പല തരത്തിലാണ്. എന്നാ പിന്നെ, ഏറ്റവും ചുരുങ്ങിയ ചെലവിൽ മികച്ച ഓഫർ തരുന്ന ദൈവത്തെ അങ്ങ് തെരഞ്ഞെടുത്താ പോരെ? ങേ ഹേ! ജനിച്ച മതത്തിൽ തുടരാനും അതിനെ ന്യായീകരിച്ച് കാലം കഴിച്ചു കൂട്ടാനുമാണ് കുട്ടിക്കാലം മുതൽക്കേ സമൂഹം നമ്മളെ പഠിപ്പിച്ചു വെച്ചിരിക്കുന്നത്. അതായത്, സൂപ്പർ മാർക്കറ്റിൽ കയറുന്നതൊക്കെ കൊള്ളാം. വാങ്ങേണ്ട സാധനം എന്താണെന്ന് നീ ജനിക്കുന്നതിനു മുന്നേ ഞങ്ങൾ തീരുമാനിച്ചു വെച്ചിട്ടുണ്ടെന്ന് നാട്ടുകാരും വീട്ടുകാരും പറയുന്ന അവസ്ഥ! എന്നാപ്പിന്നെ, കടയിൽ കയറാതിരുന്നാൽ പോരേ? അതും സമ്മതിക്കില്ല! ഇനീപ്പോ ഈ വ്യവസ്ഥിതിയൊക്കെ മാറ്റാൻ ശ്രമിച്ച് വെറുതെ കലിപ്പാകുന്നതിലും നല്ലത് ഇങ്ങനെയങ്ങു പോകുന്നതല്ലേ ല്ലേ ല്ലേ?!
തല്കാലം ഇവിടെ നിർത്തുന്നു. ഇത്രയും സമയം ചെലവഴിച്ചത് ദൈവങ്ങൾക്ക് വേണ്ടിയാണല്ലോ എന്ന് ആലോചിക്കുമ്പോ ഒരു ആശ്വാസം. ഹിന്ദു ദൈവങ്ങളെ സെക്രട്ടേറിയറ്റിലെ അഴിമതിക്കാരോട് ഉപമിച്ചു എന്ന് വ്യാഖാനിച്ച് ഏതെങ്കിലും ഹിന്ദുവും, മറ്റ് ദൈവങ്ങളെ അവഹേളിച്ചു എന്ന് പറഞ്ഞ് മറ്റ് മതക്കാരും ദൈവങ്ങളെ മൊത്തത്തിൽ അപമാനിച്ചു എന്ന് പറഞ്ഞ് ദൈവങ്ങളും പണി തന്നില്ലെങ്കിൽ വീണ്ടും കാണാം. അതുവരെ എല്ലാവരെയും അതാത് ഡിപ്പാർട്ട്മെന്റിലെ ദൈവങ്ങൾ കാത്ത് രക്ഷിക്കട്ടെ.
എന്നാലും ഒരു സംശയം ഇപ്പോഴും ബാക്കിയാണ്. ഈ തേങ്ങയിൽ വെള്ളം നിറയ്ക്കുന്നതും ഈന്തപ്പഴത്തിൽ കുരു നിറയ്ക്കുന്നതും കൊപ്രയെ പിണ്ണാക്ക് ആക്കി മാറ്റുന്നതും ഇതിൽ ഏത് ദൈവമാണോ ആവോ?!
ഏതെങ്കിലും ഭക്തൻ "എന്റെ ഗുരുവായൂരപ്പാ" എന്ന് വിളിച്ചാൽ ഗുരുവായൂരപ്പൻ മാത്രം അറ്റൻഡ് ചെയ്താൽ മതി. ബാക്കിയുള്ളവരൊക്കെ ഫ്രീ. അല്ലെങ്കിലും ഗുരുവായൂരപ്പാ എന്ന് വിളിക്കുമ്പോൾ ശ്രീപദ്മനാഭൻ തല കടത്തുന്നത് ശരിയാണോ? ഓരോ ഫയലും അതാത് ഡിപ്പാർട്ട്മെന്റ് വേണം അറ്റൻഡ് ചെയ്യാൻ. സർക്കാർ കാര്യം മുറ പോലെ എന്നാണല്ലോ?
പിന്നെയും ഉണ്ട് ഗുണങ്ങൾ. മക്കയിലും വത്തിക്കാനിലും ലക്ഷങ്ങൾ തടിച്ചു കൂടുന്ന അവസരത്തിൽ പ്രാർഥനയുടെ തള്ളിക്കയറ്റം കൊണ്ട് ശ്രീ. യേശുവിന്റെയും ശ്രീ. അല്ലാഹുവിന്റെയും ഒക്കെ സിസ്റ്റം ഹാങ്ങ് ആവാൻ സാധ്യതയുണ്ട്. പക്ഷേ, ഗുരുവായൂരോ ശബരിമലയിലോ തിരുപ്പതിയിലോ ഒന്നും സിസ്റ്റം ഹാങ്ങ് ആവുന്ന പ്രശ്നമേയില്ല. എന്താ കാരണം? അച്ചായന്മാരും കാക്കമാരും ഒക്കെ നിരന്ന് നിന്ന് പ്രാർത്ഥിക്കുമ്പോൾ ബുദ്ധിമാന്മാരായ ഹിന്ദുക്കൾ ക്യൂവിൽ നിന്നാണ് പ്രാർത്ഥിക്കുന്നത്. അപ്പൊ ഓരോരുത്തരുടെയും പ്രാർത്ഥന ശ്രദ്ധയോടെ അറ്റൻഡ് ചെയ്യാനും പറ്റും സിസ്റ്റം ഹാങ്ങ് ആവുകയും ഇല്ല! പിന്നെ, ഹിന്ദുക്കൾ തോന്നുമ്പോ അമ്പലത്തിൽ പോവും എന്നല്ലാതെ ദിവസവും ആഴ്ചയിലും ഒക്കെ പോയി ബുദ്ധിമുട്ടിക്കുകയൊന്നും ഇല്ല. ചുരുക്കി പറഞ്ഞാ, ഭക്തന്മാർ ഹാപ്പി ദൈവങ്ങൾ ഡബിൾ ഹാപ്പി!

ചുരുക്കി പറഞ്ഞാൽ നാനാവിധത്തിലുള്ള ദൈവങ്ങളുടെ ഒരു സൂപ്പർ മാർക്കറ്റ് തന്നെയാണ് നമ്മുടെ ഈ ഭൂമി. ഓരോ ദൈവങ്ങളെയും പ്രീതിപ്പെടുത്താൻ ഉള്ള രീതികളും വെവ്വേറെ. ചത്തതിനു ശേഷം ദൈവങ്ങൾ ആത്മാക്കളെ കൈകാര്യം ചെയ്യുന്നത് പോലും പല തരത്തിലാണ്. എന്നാ പിന്നെ, ഏറ്റവും ചുരുങ്ങിയ ചെലവിൽ മികച്ച ഓഫർ തരുന്ന ദൈവത്തെ അങ്ങ് തെരഞ്ഞെടുത്താ പോരെ? ങേ ഹേ! ജനിച്ച മതത്തിൽ തുടരാനും അതിനെ ന്യായീകരിച്ച് കാലം കഴിച്ചു കൂട്ടാനുമാണ് കുട്ടിക്കാലം മുതൽക്കേ സമൂഹം നമ്മളെ പഠിപ്പിച്ചു വെച്ചിരിക്കുന്നത്. അതായത്, സൂപ്പർ മാർക്കറ്റിൽ കയറുന്നതൊക്കെ കൊള്ളാം. വാങ്ങേണ്ട സാധനം എന്താണെന്ന് നീ ജനിക്കുന്നതിനു മുന്നേ ഞങ്ങൾ തീരുമാനിച്ചു വെച്ചിട്ടുണ്ടെന്ന് നാട്ടുകാരും വീട്ടുകാരും പറയുന്ന അവസ്ഥ! എന്നാപ്പിന്നെ, കടയിൽ കയറാതിരുന്നാൽ പോരേ? അതും സമ്മതിക്കില്ല! ഇനീപ്പോ ഈ വ്യവസ്ഥിതിയൊക്കെ മാറ്റാൻ ശ്രമിച്ച് വെറുതെ കലിപ്പാകുന്നതിലും നല്ലത് ഇങ്ങനെയങ്ങു പോകുന്നതല്ലേ ല്ലേ ല്ലേ?!
തല്കാലം ഇവിടെ നിർത്തുന്നു. ഇത്രയും സമയം ചെലവഴിച്ചത് ദൈവങ്ങൾക്ക് വേണ്ടിയാണല്ലോ എന്ന് ആലോചിക്കുമ്പോ ഒരു ആശ്വാസം. ഹിന്ദു ദൈവങ്ങളെ സെക്രട്ടേറിയറ്റിലെ അഴിമതിക്കാരോട് ഉപമിച്ചു എന്ന് വ്യാഖാനിച്ച് ഏതെങ്കിലും ഹിന്ദുവും, മറ്റ് ദൈവങ്ങളെ അവഹേളിച്ചു എന്ന് പറഞ്ഞ് മറ്റ് മതക്കാരും ദൈവങ്ങളെ മൊത്തത്തിൽ അപമാനിച്ചു എന്ന് പറഞ്ഞ് ദൈവങ്ങളും പണി തന്നില്ലെങ്കിൽ വീണ്ടും കാണാം. അതുവരെ എല്ലാവരെയും അതാത് ഡിപ്പാർട്ട്മെന്റിലെ ദൈവങ്ങൾ കാത്ത് രക്ഷിക്കട്ടെ.
എന്നാലും ഒരു സംശയം ഇപ്പോഴും ബാക്കിയാണ്. ഈ തേങ്ങയിൽ വെള്ളം നിറയ്ക്കുന്നതും ഈന്തപ്പഴത്തിൽ കുരു നിറയ്ക്കുന്നതും കൊപ്രയെ പിണ്ണാക്ക് ആക്കി മാറ്റുന്നതും ഇതിൽ ഏത് ദൈവമാണോ ആവോ?!
ആക്ഷേപ ഹാസ്യത്താൽ
ReplyDeleteകലക്കി പൊരിച്ച ഒരു ദൈവ ചരിതം ..!
അതെ ചുരുക്കി പറഞ്ഞാൽ നാനാവിധത്തിലുള്ള
ദൈവങ്ങളുടെ ഒരു സൂപ്പർ മാർക്കറ്റ് തന്നെയാണ് നമ്മുടെ
ഈ ഭൂമി. രാവും പകലും നോക്കാതെ 24 x 7 കണക്കെ
ഒരു റെസ്റ്റ് പോലും എടുക്കാതെ എല്ലാവർക്കും ഏത് സേവനത്തിനും
തയ്യാറായ സൂപ്പർ മാർക്കറ്റ് ഉടമകളായ ലോകത്തുള്ള സകലമാന ദൈവങ്ങളും
വെറും പഞ്ച പാവങ്ങളാണ് ...!
ഈ സൂപ്പർ മാർക്കറ്റുകൾ തമ്മിൽ തമ്മിൽ
പരസ്പരം വേർ പിരിച്ച് ഇവരുടെ സബോർഡിനേറ്റായി
വർക്ക് ചെയ്യുന്ന തനി ബൂറോക്രാറ്റുകളായ മാനേജർ മുതൽ
ക്ലീനർ(പുരോഹിത വർഗ്ഗം മുതൽ ഭക്തി വിറ്റ് കാശാക്കുന്ന ഏജന്റുമാർ)
വരെയാണ് ആഗോള വ്യാപകമായി എന്നുമെന്നോണം ഈ കോമ്പിറ്റേഷൻ
പ്രശ്നങ്ങൾ ഉണ്ടാക്കി ,കച്ചവട മാന്ദ്യമുണ്ടാക്കുന്ന തനി കോപ്പിലെ പിണ്ണാക്കന്മാർ ... !
നന്ദി, മുരളിയേട്ടാ. സബോർഡിനേറ്റ്സിന്റെ കാര്യം മുടിഞ്ഞ വിറ്റാണ്! എന്നാലും, അധ്വാനിക്കാതെ കാശുണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് അവരെ മാതൃകയാക്കാം.
Deleteപാവം പാവം ദൈവങ്ങൾ .ആർത്തി പിടിച്ച അനുയായികളുടെ ലക്കില്ലാത്ത ആഗ്രഹങ്ങൾ നടത്തിക്കൊടുക്കാൻ ഈ പാവങ്ങൾ എത്ര കഷ്ടപ്പെടണം
ReplyDeleteകഷ്ടപ്പാടിനെ കുറിച്ച് ആർക്കും ഒരു വിചാരവും ഇല്ല. അധികം ബുദ്ധിമുട്ടിക്കാത്തവരോട് ദൈവത്തിന് കൂടുതൽ അടുപ്പം തോന്നാനാണ് സാധ്യത.
DeleteThis comment has been removed by the author.
ReplyDeleteഇതൊരു മറുപടി അർഹിക്കുന്നില്ല. ഞങ്ങളുടെ ദൈവത്തെ ആണ് ഇവിടെ അധിക്ഷേപിച്ചത്. മറ്റു ദൈവങ്ങളെയും അധിക്ഷേപിച്ചു എന്നത് അതിനു ഒരു excuse ആയി കാണാൻ കഴിയത്തക്ക വിധം ഞങ്ങൾ അധഃപതിച്ചിട്ടില്ല.
ReplyDeleteഇതിനു പരസ്യമായി ക്ഷമാപണം ചെയ്യുക എന്ന ഒരു മാർഗം മാത്രമേ അവശേഷിക്കുന്നുള്ളൂ. അത് ഒന്നിച്ചു വേണോ പ്രത്യേകം പ്രത്യകം വേണമോ എന്നത് എഴുത്തുകാരന്റെ യുക്തിക്കു വിടുന്നു.
ബിപിൻ സാറിന്റെ വികാരം ഞാൻ മനസിലാക്കുന്നു. വി. ബാലമംഗളമാണെ സത്യം, ഡിങ്കനെ അധിക്ഷേപിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ എല്ലാ ഡിങ്കോയിസ്റ്റുകളോടും ലേലു അല്ലു ലേലു അല്ലു ലേലു അല്ലു അഴിച്ചു വിട്.
Deleteപ്രിയപ്പെട്ട കേഡി... വളരെ രസകരം ! എല്ലാ ദൈവങ്ങളെയും കൂടി ഒന്നിച്ചിട്ടു താങ്ങി, സർവ വിശ്വാസികൾക്കും ഇട്ടു കൊട്ട് കൊടുത്തു , അങ്ങു കാണിച്ച ഈ നർമത്തിൽ പൊതിഞ്ഞ സർവ മത , മതേതരത , നിഷ്പക്ഷതയില്ലേ ; അതാണ് ഇന്ന് കേഡികൾ അല്ലാത്തവരിൽ നമുക്ക് കാണാൻ കഴിയാത്തതു ! ... എന്റെ ആശംസകൾ .... :)
ReplyDeleteനന്ദി, ഷഹീം ഭായ്. പേര് കേട്ടാൽ പേടിക്കും എന്നേയുള്ളൂ. കേഡികൾ എല്ലാം വെറും ലോലഹൃദയരാണ്!
Deleteപണ്ട് ബോംബെയില്‍ രാമന് രാഘവനെന്ന കൂട്ടക്കൊലയാളി കോടതിയില്‍ പറഞ്ഞത് കാളിക്ക് ചോരവേണമായിരുന്നു, അതിനായി കൊല നടത്തിയെന്നാണ്. ചോരയാവശ്യപ്പെടുന്ന കാളിയായിരുന്നു അയാളുടെ ദൈവസങ്കല്പം. ബൈബിളിലും കാണാമല്ലോ ബലിമൃഗത്തിന്റെ കൊഴുപ്പിന്റെ സുഗന്ധമാസ്വദിക്കുന്ന ദൈവത്തെ. അതേ ദൈവത്തിന്റെ താവഴിക്കാരെന്നവകാശപ്പെടുന്നവരാണിന്ന് ഐ. എസ്. ചാവേറുകളെയിറക്കി കൊലവിളി നടത്തുന്നത്.
ReplyDeleteചോരയാവശ്യപ്പെടുന്ന ദൈവസങ്കല്പത്തിനു ബദലായി കരുണയാവശ്യപ്പെടുന്ന ദൈവപിതാവിനെ അവതരിപ്പിച്ചയാളാണ് യേശു. ആ ദൈവപിതാവുമായി മനസുകൊണ്ടു താദാത്മ്യപ്പെടുന്ന ഒരാള്‍ സ്വയം പിതാവെന്നു വിളിക്കപ്പെടാനാഗ്രഹിക്കുകയും സമൂഹത്തിലധികാരമുറപ്പിക്കുകയും ചെയ്തേക്കാം. അതിനായി അയാള്‍ മറ്റുള്ളവരില്‍ സൃഷ്ടിക്കുന്ന വിധേയത്വനിര്മ്മാണത്തിന് അവരുടയെല്ലാം അബോധത്തിലമര്ന്നിരിക്കുന്ന പിതൃബിംബം സഹായകമാവുകയും ചെയ്യും. അത്തരം ദൈവസങ്കല്പത്തില് നിന്നു തികച്ചും ഭിന്നമാണ് സ്വയം കരുണയായി രൂപാന്തരപ്പെട്ട മദര്‍ തെരേസയുടേത്. ഒരേ മതത്തിലെത്തന്നെ വിശ്വാസികളുടെ ദൈവസങ്കല്പങ്ങള് പലതായിരിക്കുമെന്നു സാരം.
ഏതു സംസ്കാരത്തിലും അവരുടെ ദൈവസങ്കല്പങ്ങള് ജനജീവിതത്തെ സാരമായി നിര്‍ണ്ണയിക്കുന്നു. അതുകൊണ്ടുതന്നെ പുതിയ മൂല്യസങ്കല്പങ്ങള്ക്കും കാലദേശഭേദങ്ങള്ക്കുമനുസരിച്ച് അവ പൊളിച്ചെഴുതപ്പെടണം. അതിനുപകരിക്കുന്ന ഈ ബ്ലോഗ് വെറും ഹാസ്യമായി കാണാനാവില്ല.
നന്ദി സെബാസ്റ്റ്യൻ സർ.
Deleteചോരക്കൊതിയിൽ ഒരു മതവും പിന്നിലല്ല. പല കാലഘട്ടങ്ങളിലായി എല്ലാ മതങ്ങളും ശാസ്ത്രത്തിന്റെയും സ്വൈര ജീവിതത്തിന്റെയും ഒഴുക്ക് തടസപ്പെടുത്തിയിട്ടുണ്ട്. താങ്കൾ പറഞ്ഞത് പോലെ, പുതിയ
മൂല്യസങ്കല്പങ്ങള്ക്കും കാലദേശഭേദങ്ങള്ക്കുമനുസരിച്ച് ദൈവസങ്കല്പങ്ങള് പൊളിച്ചെഴുതപ്പെടണം.
ആര് പൊളിച്ചെഴുതും എന്ന പ്രശ്നത്തിൽ തന്നെ ചോര മണക്കുന്നു. പിന്നെ ആരു ധൈര്യപ്പെടും ?!
Deleteനല്ല നിരീക്ഷണങ്ങള്‍.
ReplyDeleteഅര്‍ത്ഥവത്തായ ആക്ഷേപഹാസ്യം.
അഭിനന്ദനങ്ങള്‍.
നന്ദി, സർ.
DeleteThe way article is organized and style of writing is admirable
ReplyDeleteThank you :)
Deleteസൂപ്പർ ബ്രോ
ReplyDeleteThanks Bro!
Deleteസൂപ്പർ ബ്രോ
ReplyDeleteകൊച്ചു ഗോവിന്ദൻ കലക്കി കേട്ടോ.. ആദ്യം ഗുരുവായൂരപ്പന് ജലദോഷമായിരുന്നു ലൈൻ ആണോ എന്ന് സംശയിച്ചു.. എല്ലാ ദൈവ വിചാരങ്ങളും നന്നായി പറഞ്ഞു.. :)
ReplyDeleteകുഞ്ഞുറുമ്പിന് നന്ദി. കുറേ നാളുകൾക്ക് ശേഷം വീണ്ടും കണ്ടതിൽ സന്തോഷം.
Deleteവളരെ നന്നായിട്ടുണ്ട്. ഞാനിത് ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലെയ്ക്ക് കോപ്പി ചെയ്ത് കടപ്പാട് വെക്കുന്നുണ്ട് കേട്ടോ.
ReplyDeleteനന്ദി, നിഷ.
Delete
ReplyDeleteകൊച്ചുഗോവിന്ദൻ,
സൂപ്പർ ആയിട്ടുണ്ടെന്ന് പറഞ്ഞാൽ പോരാ,ഗംഭീരാതിഗംഭീരം.ഞാനീ പോസ്റ്റ് ഈ ബ്ലോഗിലല്ല വായിച്ചത്,ഇന്ന് ഒരു വാട്സപ് ഗ്രൂപ്പിൽ നിന്ന് കണ്ടതാ.മാരകവൈറലായല്ലോ.ഗ്രൂപ്പുകളിൽ നിന്ന് ഗ്രൂപ്പുകളിലൂടെ ഓടിനടക്കുന്ന ഇത്തരം ഞെരിപ്പൻ സംഭവങ്ങൾ വേണം ചെയ്യാൻ.
ആക്ഷേപഹാസ്യമാണെങ്കിലും കൊള്ളിക്കാവുന്നിടത്തെല്ലാം കുറിക്കുകൊള്ളിച്ച കൂരമ്പുകൾ.
എന്റെ പൊന്നോ !!!നിങ്ങളെയങ്ങ് ഞെക്കിപ്പീച്ചിയാലോ.
( ബ്ലോഗെന്ന് കേട്ടിട്ട് പോലുമില്ലാത്ത വാട്സപ് പുള്ളങ്ങൾ ഷെയർ ചെയ്യുന്നത് ഓർത്ത് ചിരി വരുന്നു)
അസൂയ കാരണം ഞാനൊരു പോസ്റ്റ് ചെയ്താലോന്ന ആലോചനവരെ തുടങ്ങി.
ഗര്ര്ര്ര്ര്ര്ർ!!!!!.
എന്റെ പൊന്നു സുധീ, റൊമ്പ നൻട്രി! ജീവിച്ചു പൊക്കോട്ടെ! സുധിയുടെ പുതിയ പോസ്റ്റിനായി കാത്തിരിക്കുന്നു.
DeleteVery funny and humour plus article! I wish I could get an English translation. I am sure the all my friends will appreciate it.......
ReplyDeleteThank you sir.
Deletewow..super creation..I just loved it..
ReplyDeleteThank you, Jiji.
Deleteകലക്കി, നന്നായിട്ടുണ്ട് . ഒരു നല്ല ടെൻഷൻ റീലീഫ് ആണ്...
ReplyDeleteനന്ദി, ബിജീഷ്. ഇങ്ങനെ ഒരു വിഷയത്തോട് കടുത്ത പ്രതികരണങ്ങളാണ് പ്രതീക്ഷിച്ചത്. ടെൻഷൻ റിലീഫ് ആണെന്നൊക്കെ അറിയുമ്പോൾ വളരെ സന്തോഷം.
Deleteകലക്കി, നന്നായിട്ടുണ്ട് . ഒരു നല്ല ടെൻഷൻ റീലീഫ് ആണ്...
ReplyDeleteIngane ulla ezhuthukaare aanu naadinu vendath. Aayirathil 5 perkkenkilum ithinte udhesha shudhi manassilaki maari chinthikkumayirikkanam.
ReplyDeleteനന്ദി, ജിൻസ്.
Deleteഎന്നാലും എൻറെ ഗോവിന്നാ....ഇടക്കും തലക്കും ന്റെ ദെയ്വേയ് ,,,,ൻറെ ഗുരാരപ്പാന്നൊക്കെ വിളിക്കുമ്പോ ഇത്തിരി മനസുഖം കിട്ടീര്ന്നതാ ....അതാ ഇല്ല്യാണ്ടാക്കീലെ ......
ReplyDeleteപക്ഷെ സാധനം പൊരിയായിണ്ട്
നന്ദി വഴിമരമേ...
Deleteന്റെ ദൈവേ, ഗുരാരപ്പാ! വഴിമരങ്ങൾക്ക് മനഃസമാധാനം കൊടുക്കണേ... പിന്നെ, ങ്ങടെ പിള്ളാരടെ മനഃസുഖം കൊറഞ്ഞേന്റെ കുറ്റം ന്റെ അക്കൗണ്ടില്‍ ചേർക്കല്ലേ ട്ടാ.
തകര്‍പ്പന്‍, കൊച്ചു ഗോവിന്ദാ...
ReplyDeleteFB യിലും വാട്ട്സാപ്പിലുമൊക്കെ വീണ്ടും ഓരോ ബ്ലോഗ് ലിങ്കുകള്‍ കാണുമ്പോള്‍ സന്തോഷം തോന്നുന്നു...
നന്ദി, ശ്രീയേട്ടാ.
Deleteഎന്താ പറയാ... ഭയങ്കരം... എന്തോരം സത്യങ്ങളാ ല്ലേ... വായിച്ചപ്പോ ഇതിൽ ഞാനൊന്നും ഇല്ലല്ലോ എന്നൊരു സമാധാനം.. എഴുതിവെച്ച മതത്തെ മടുത്തു...ഇപ്പോൾ സ്വന്തം വിവേകം കൊണ്ട് തോന്നുന്ന കാര്യങ്ങൾ ഉൾകൊണ്ട് ജീവിക്കുന്നു, മൂപ്പര് അധികം വെറുപ്പിക്കാതെ... പാവം ദൈവം.
ReplyDeleteഎഴുത് തുടരട്ടെ... മനോഹരം... കൂട്ടുകാരും അഭിപ്രായം പറഞ്ഞു kd
നന്ദി, അനോണീ.
Deleteകിടു...
ReplyDelete☺
Deleteഗംഭീരം..☺
ReplyDelete:)
Deleteഗംഭീരം..☺
ReplyDeleteNice blog.. Cant read without a smile on face.. Keep it up. Never stop writing.
ReplyDeleteകിടിലോൽക്കിടിലം..
ReplyDeleteബ്ലോഗുകൾ തപ്പിപ്പെറുക്കി വായിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ബെർലിത്തരങ്ങളിൽ തുടങ്ങിയത്.. ഇപ്പോൾ കുറേക്കാലത്തിനു ശേഷം വീണ്ടുമൊരു ബ്ലോഗിൽ. വാട്സ് അപ്പിൽ നിന്നാണ് ഇവിടെ എത്തിയത്.
എത്തിയത് വെറുതെയായില്ല.
ഒരു പാട് നന്ദി.
As always.. Well written.. In your own style.. Keep Going..Keep Spreading smiles..:)
ReplyDeleteThis comment has been removed by the author.
ReplyDeleteകൊച്ച്വോവിന്ദാ...
ReplyDeleteഎന്താ പറയണ്ടേന്നു നിശ്ചല്ല്യ.
കലക്കി കടുകു വറുത്തു എന്നു മാത്രം തൽക്കാലം പറഞ്ഞുവെക്കട്ടെ!
തകര്‍ത്തുട്ടാ..ദൈവവിചാരമൊക്കെ ഇത്തിരി ഇല്ലെങ്കി നരകത്തീ പോകും ട്ടാ
ReplyDeleteഅര്‍ത്ഥവത്തായ ചിന്തകള്‍
ReplyDeleteരസകരമായി അവതരിപ്പിച്ചു
കൊള്ളാം കൊച്ചുഗോവിന്ദന്.
ReplyDeleteദൈവങ്ങളെയും വിശ്വാസികളെയും അവരെ ചുറ്റിപ്പറ്റിയുള്ള മറ്റു വിഷയങ്ങളും വളരെ ശുദ്ധമായ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍...
ReplyDeleteവിശ്വപ്രഭ എന്ന ഒരു ജീനിയസ്സ് ഫെയ്സ് ബുക്കിൽ പബ്ലിഷ് ചെയ്ത ഒരു പോസ്റ്റിലാണ് ഈ ലിങ്ക് ഞാൻ കണ്ടത്. ഇനി ഈ ബ്ലോഗിന്റെ ഒരു ഫോളോവർ ആയിപ്പോകുന്നു ഞാൻ. എങ്ങനെയാണ് സാമൂഹ്യ പ്രസക്തിയുള്ള ഇതുപോലുള്ള ആക്ഷേപഹാസ്യ പ്രതിഭയെ അഭിനന്ദിക്കേണ്ടതെന്ന് വാക്കുകൾ കിട്ടുന്നില്ല. ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ഞാൻ അംഗമായ എല്ലാ വാട്ട്സ്അപ്പ് ഗ്രൂപ്പുകളിലും ഞാൻ ഇത് ഷെയർ ചെയ്യുന്നു.
ReplyDeleteഅയ്യയ്യോ... വാട്സ്ആപ്പിൽ ഇത് കിട്ടിയിരുന്ന് ട്ടൊ.. ഇതിൻറെ സ്വന്തം ഓണറെ കണ്ടു കിട്ടിയതിൽ സന്തോഷം..അസാധ്യം, ആസ്വാദ്യം ന്ന് പറഞ്ഞു നിർത്തുന്നു ഡിയർ
ReplyDelete