Sunday 22 February 2015

ഐശ്വര്യാറായും ഞാനും! - 2

ഒന്നാം ഭാഗം ദേ ഇവിടെ. 

ഞാൻ ചപ്പാത്തി ചിക്കൻ കറിയിൽ മുക്കി ആസ്വദിച്ച് കഴിച്ചു.
മേമ: " കൊച്ചു ഗോവിന്ദൻ മിടുക്കനല്ലേ? ഞാൻ കണ്ണനോട് എപ്പോഴും പറയും കൊച്ചൂനെ കണ്ടു പഠിക്കാൻ!" (ശോ! എന്റെ ഒരു കാര്യം!)
പാപ്പൻ: " ഞാൻ ദിവസവും എത്ര പിള്ളേരെ കാണുന്നു. പക്ഷേ, കൊച്ചോവീടെ പോലെ ഒരു കുട്ടി ങേ.... ഹേ!" (ശോ! വീണ്ടും എന്റെ ഒരു കാര്യം!)

BSNL ആ മെസ്സേജ് വോഡഫോണ്‍-ന് കൈമാറി. രണ്ടു ടവറുകളിലെയും ചുവന്ന ബൾബുകൾ അപകടം മണത്ത പോലെ മിന്നി.

അച്ഛൻ: "അവന് വല്യച്ഛന്റെ അതേ സ്വഭാവമാണെന്നാ അമ്മായിമാർ പറയാറ്".
കരുണാകരൻ വല്യച്ഛൻ ചപ്പാത്തിയോടൊപ്പം ബാല്യകാലസുഹൃത്തിന്റെ സ്മരണകൾ കൂടി അയവിറക്കി.
ജൂനൂസ് മൂന്നും എന്നെ അസൂയയോടെ നോക്കി.

വോഡഫോണ്‍ എന്റെ ഫോണിന്റെ ലൊക്കേഷൻ പരതി.

അമ്മ: "  രേവതിക്ക് ക്ലോസ് ഫ്രണ്ട് എന്ന് പറയാൻ ഒരാൾ പോലും ഇല്ല. മോന് എത്ര കൂട്ടുകാരാ ഒള്ളത്. ഒക്കെ നല്ല സൽസ്വഭാവികളും!" (പരമ കാരുണികനായ ദൈവമേ, എന്റെ അമ്മയുടെ അറിവില്ലായ്മ പൊറുക്കണേ... ആമേൻ!)

ഇതൊക്കെ കേട്ട് ഞാൻ വിനയകുനയനായി കോഴിക്കാൽ കടിച്ചു വലിച്ചു.
ടിങ് ടിങ് .............   ടിങ് ടിങ് .............
അപ്പോഴാണ്‌ വല്യച്ഛന്റെ അടുത്തിരുന്ന എന്റെ ഫോണിലേക്ക് ആ മെസ്സേജ്!

ആൾ ഫോണ്‍ കയ്യിലെടുത്തു. "അനുക്കുട്ടാ സോജൻ!".
"എന്റെ ക്ലോസ് ഫ്രണ്ടാ!" ഞാൻ പറഞ്ഞു.
തന്റെ നിരീക്ഷണം കൃത്യമായതിന്റെ സന്തോഷത്തിൽ അമ്മ രേവതിയെ നോക്കി. വല്യച്ഛൻ വായന തുടങ്ങി. മറ്റുള്ളവർ മാന്യതയോടെ നിശബ്ദത പാലിച്ചു.

"രമ്യാ നമ്പീശന് വലുത്,
മീരാ ജാസ്മിന് ചെറുത്..."
കർത്താവീശോമിശിഹായേ... പാഞ്ഞടുക്കുന്ന തീവണ്ടിക്ക് മുന്നിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയാതെ കരയുന്ന കുട്ടിയെ പോലെ ഞാൻ! തുടരണോ വേണ്ടയോ എന്ന രീതിയിൽ വല്യച്ഛൻ! ഒടുവിൽ തുടർന്നു...
"ഐശ്വര്യാ റായിക്ക് വലത്തേതു വലുത്
ഇടത്തേത് ചെറുത്,
കരിഷ്മാ കപൂറിന് രണ്ടും ചെറുത്."

നിശബ്ദത!

കയ്യിലിരുന്ന കോഴിക്കാൽ ഒരു മൂർഖൻ പാമ്പായി മാറിയെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി. എങ്കിൽ അതിനൊരു ഫ്രഞ്ച് കിസ്സ്‌ കൊടുത്ത്, ഞാൻ SMS ഇല്ലാത്ത ലോകത്തേക്ക് റ്റാറ്റ പോയേനെ!

ഞാൻ നോക്കിയപ്പോൾ അമ്മ ചപ്പാത്തി നാലാക്കി എട്ടാക്കി പതിനാറാക്കി കീറിക്കൊണ്ടിരിക്കുന്നു. പാവം ചപ്പാത്തി!
ഫോണിലേക്ക് നോക്കി അന്തം വിട്ടിരിക്കുന്ന വല്യച്ഛൻ.
തല കുനിച്ച് പ്ലേറ്റിൽ പടം വരയ്ക്കുന്ന പാപ്പൻ.
അടുക്കളയിലേക്ക് സ്കൂട്ടായ മേമ!
താൻ ഈ നാട്ടുകാരനല്ല എന്ന ഭാവത്തിൽ നിർവികാരനായി അച്ഛൻ.

പിന്നെ ഭക്ഷണം കഴിയുന്നത് വരെ ആരും ഒന്നും മിണ്ടിയില്ല.
ഭക്ഷണം കഴിച്ചു കഴിഞ്ഞ് (വിഴുങ്ങി എന്ന് പറയുന്നതാവും ശരി) ഞാൻ ഫോണ്‍ കയ്യിലെടുത്തു.

Remya Nambeeshanu valuth
Meera Jasminu cheruth
Aiswarya Rai-kk valathethu valuth
idatheth cheruth
Karishma Kapoorinu randum cheruth.

രമ്യാ നമ്പീശന് വലുത്,
മീരാ ജാസ്മിന് ചെറുത്...
ഐശ്വര്യാ റായിക്ക് വലത്തേതു വലുത്
ഇടത്തേത് ചെറുത്,
കരിഷ്മാ കപൂറിന് രണ്ടും ചെറുത്.

വല്യച്ഛന് തെറ്റിയിട്ടില്ല. എന്നാലും അദ്ദേഹം ഈ മംഗ്ലീഷ് ഇത്ര അനായാസം വായിച്ചതോർത്ത് ഞാൻ അത്ഭുതപ്പെട്ടു. 'നമ്മളേക്കാൾ മുമ്പ് എഞ്ചിനീയറിംഗ് ഒക്കെ പയറ്റി തെളിഞ്ഞതല്ലേ, അപ്പൊ ഇതൊക്കെ സാധിക്കും' എന്നോർത്ത് സമാധാനിച്ചു. പക്ഷേ എനിക്ക് ഒരു സംശയം. ഇപ്പൊ നിങ്ങൾക്ക് തോന്നുന്ന അതേ സംശയം. എന്നാലും ഐശ്വര്യാ റായിക്ക് മാത്രം എന്താ അങ്ങനെ?! താഴോട്ടു ഞെക്കിയപ്പോൾ മെസ്സേജ് തീർന്നിട്ടില്ല!
.
.
.
.
"Answer Me".

എന്നിട്ട് വേണം അത് വായിക്കുന്നവരുടെ മുന്നിലും നാണം കെടാൻ. നിനക്കുള്ളത് ഞാൻ നേരിട്ട് തരാമെടാ '#*&@ *$#'. ഇവനൊക്കെ മെസ്സേജ് ഫ്രീ കൊടുത്ത BSNL നെ ഞാൻ പ്രാകി.
.
.
.
.
"Thotto?"

തോറ്റോന്ന്! ഞാൻ തോറ്റ് തുന്നം പാടിപ്പാടി ഈ തിരോന്തോരത്ത്  അലഞ്ഞു നടക്കുകയാടാ പന്ന *&^% മോനേ!

.
.
.
.
"English Alphabet R!!!"

അതെ! ഇംഗ്ലീഷ് ആൽഫബെറ്റ് R ! പച്ചപ്പരമാർത്ഥം! Aiswarya യുടെ 'r' ചെറുത്. Rai യുടെ 'R' വലുത്. എല്ലാവരുടെയും ആറുകൾ അങ്ങനെ തന്നെ! അപ്പൊ അതായിരുന്നോ കാര്യം??!
സോജാ! നിന്നെ ഞാൻ സംശയിച്ചല്ലോടാ?! എന്നോട് ക്ഷമിയെടാ ക്ഷമി!!!

അങ്ങനെ ആ സംശയം തീർന്നു.

പക്ഷെ, വെറ്ററൻസിനെ വിളിച്ചു ചേർത്ത്, രമ്യയുടെ ആറ് മുന്നിലായതു കൊണ്ട് വലുതായി അമ്മേ, മീരയുടെ ആറ് ഉള്ളിലായത് കൊണ്ട് ചെറുതായി അച്ഛാ, കരിഷ്മയുടെയും കരീനയുടെയും ഒക്കെ രണ്ട്  ആറുകളും ചെറുതാണ് പാപ്പാ, നിങ്ങൾ ഉദ്ദേശിച്ച സാധനം അല്ല സോജൻ ഉദ്ദേശിച്ചത്" എന്ന് ഞാൻ എങ്ങനെ പറയും? അതുകൊണ്ട് പറഞ്ഞില്ല, ഇതുവരെയും!

13 comments:

  1. എന്നാലും എന്റെ കൊച്ചുഗോവിന്ദാാാാ!!!!!!

    ReplyDelete
  2. അല്ല !!!
    കൊച്ചുഗോവിന്ദൻ ശരിക്കും എന്താ ഉദ്ദേശിച്ചേ?
    വലുത്...
    ചെറുത്...
    വലുത്...
    ഹൊ!!!
    ഒരു പിടിയും കിട്ടണില്യാലോ..

    ReplyDelete
    Replies
    1. അതായത് ഐശ്വര്യാ റായിക്ക് വലത്തേതു വലുത് ഇടത്തേത് ചെറുത്
      ഇപ്പൊ പിടി കിട്ടിയാ?!!

      Delete
  3. അവനെ സമ്മതിയ്ക്കണം. ആ സോജനെ. അവൻറെ സർഗ ശക്തിയും നർമ ബോധവും അപാരം. പിന്നെ ഇതൊക്കെ സ്ഥിരം ആസ്വദിയ്ക്കുന്ന കൊച്ചു ഗോവിന്ദനും അത്ര മാന്യൻ ഒന്നും ആകണ്ട. വീട്ടുകാര് കണ്ടപ്പോഴല്ലേ സോജനെ തെറി പറയുന്നത്.

    എഴുത്ത് നന്നായി. അവതരണ രീതിയും നർമ ബോധവും ഭാഷയും. പിന്നെ ചെറുതും വലുതും കണ്ടു പിടിയ്ക്കുന്ന നിരീക്ഷണ പാടവവും നന്നായി.

    ReplyDelete
    Replies
    1. നന്ദി ബിപിൻ സർ.
      വീട്ടുകാരുടെ മുന്നിൽ മുഖം മൂടി അഴിഞ്ഞു വീഴുമ്പോ ഉണ്ടാകുന്ന ഒരു ഇത് ഉണ്ടല്ലോ. ആ ഇതാണ്‌ എന്നെകൊണ്ട് പറയിപ്പിച്ചത്. ഞാൻ നിരപരാധിയാണ്!

      Delete
  4. ഇതൊക്കെ ഉന്തുട്ട് തേങ്ങ്യ്യാന്റെ ഭായ്
    ഒരു കല്ല്യാണ വീട്ടിലെ പടിപ്പുരയിൽ തുണിയില്ലാതെ
    കണ്ട പുന്നാര മോന്റെ വീട്ടു കാരുടെ സ്ഥിതി ഒന്ന് ആലോചിച്ച് നോക്കിയേ..!
    പിന്നെ
    ഈ വാട്ട്സ് ആപ്പിലെ
    പുതു ചൊല്ലിൽ R സൈലന്റാവുന്ന ഒരു കഥയുണ്ട്
    കൊച്ചുവിന് അറിയാമോ..? ഗുരു ദക്ഷിണ വെച്ചാൽ ചൊല്ലി തരാം

    ReplyDelete
    Replies
    1. മുരളിച്ചേട്ടാ അങ്ങനെ ഒരു അവസ്ഥ അണ്‍ ആലോചിക്കബിൾ!
      ഇപ്പൊ ഇത്തിരി ഞെരുക്കത്തിലാ! ദഷ്കിണ ഞാൻ പിന്നെ വച്ചോളാം.
      മുരളീ മുകുന്ദന് രണ്ടും വലുത്! എന്താ?

      Delete
  5. സംഭവം ജോറായി.....പണി ഏതുരൂപത്തിലും വരും അല്ലേ....എഴുത്തിന് ആശംസകള്‍.....

    ReplyDelete
  6. അല്ല കൊച്ചേ,

    ഈ "ചെറുതും വലുതു"മായിട്ടൊക്കെയുള്ള വിഭവങ്ങളൊന്നും ഇവിടെ ഇപ്പോൾ കാണുന്നില്ലല്ലോ? (ഇടക്കൊക്കെ ഞാൻ ഇവിടെ കേറി നോക്കാറുണ്ട്, കെട്ടോ!) ഒരു മൂന്നാം ഭാഗത്തിനൊന്നു ശ്രമിച്ചു കൂടേ?

    ഈ മറുനാട്ടിലുള്ള എന്നെപ്പോലെയുള്ളവർക്കെന്തു വിഷു? അതൊക്കെ കേരളത്തിലും മരുനാട്ടിലുമൊക്കെയല്ലേ? എന്തായാലും തിരിച്ചും ആശംസകൾ! വൈകിപ്പോയി... ക്ഷമിക്കുക... സാരമില്ല....

    ReplyDelete
  7. ഹാ ഹാാ.
    നന്നായി ചിരിപ്പിച്ചു.

    ReplyDelete