അങ്ങനെ പതിവുപോലെ ഓക്സ്ഫോർഡും മെറിയം വെബ്സ്റ്ററും ഒക്കെ അവരുടെ word of the year പ്രഖ്യാപിച്ചു കഴിഞ്ഞു. ഓക്സ്‌ഫോർഡ് ഇത്തവണയും സംഗതി കുറച്ചു കളറാക്കിയിട്ടുണ്ട്. കാരണം അവരുടെ വാക്ക് ഒരു വാക്കല്ല. രണ്ട് വാക്കാണ്! Climate emergency ആണ് ഓക്സ്ഫോർഡിന്റെ word of the year. ഒരു വിശദീകരണം പോലും ആവശ്യമില്ലാത്ത കാര്യമാണ് പാരിസ്ഥിതിക അടിയന്തിരാവസ്ഥ എന്നത്. ഇനി ഒരു തിരിച്ചു പോക്കില്ലാത്ത വിധം കാലാവസ്ഥ മാറിമറിയാൻ അധികം താമസമില്ല. അതിനു മുന്നേ ആത്മാർത്ഥമായി എന്തെങ്കിലും ചെയ്യാൻ നേതാക്കളോട് ലോകം മുറവിളി കൂട്ടിയ വർഷമാണ് കടന്നു പോകുന്നത്. ഗ്രെറ്റ തുൻബെർഗ് എന്ന കൗമാരക്കാരി തുടക്കമിട്ട ഒരു ചെറിയ പ്രതിഷേധം ലോകത്തങ്ങോളമിങ്ങോളമുള്ള കുട്ടികളും മുതിർന്നവരും ഏറ്റെടുത്തത് നമ്മളെല്ലാം അറിഞ്ഞതും പിന്തുണച്ചതും ആണ്. അതുകൊണ്ട് തന്നെ ഓക്സ്‌ഫോർഡിന്റെ തെരഞ്ഞെടുപ്പ് മികച്ചതായി എന്നാണ് എന്റെ അഭിപ്രായം.
മെറിയം വെബ്സ്റ്ററിന്റെ വാക്ക് 'they' ആണ്. നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന 'അവർ' എന്ന ബഹുവചനമല്ല ഈ they. അവൾ അല്ലെങ്കിൽ അവൻ എന്ന വേർതിരിവ് ഒഴിവാക്കി ഒരു വ്യക്തിയെ ലിംഗഭേദമന്യേ സൂചിപ്പിക്കുന്ന ഒരു ഏകവചനമാണ് ഈ 'They'. ഈ തെരഞ്ഞെടുപ്പിലേക്ക് നയിച്ച കാര്യങ്ങൾ അവരുടെ ബ്ലോഗിൽ വിശദീകരിച്ചിട്ടുണ്ട്. They എന്ന വാക്ക് മുൻവർഷങ്ങളെ അപേക്ഷിച്ച്, 313% കൂടുതൽ തെരയപ്പെട്ടു എന്നാണ് മെറിയം പറയുന്നത്. ബൈ ദി വേ, നമ്മൾക്ക് കാര്യപരിപാടിയിലേക്ക് വരാം.
മലയാളത്തിൽ ഇങ്ങനെ ഒരു തെരഞ്ഞെടുപ്പ് നടത്താൻ, മേല്പറഞ്ഞ പോലത്തെ കിടിലോസ്‌കി സ്ഥാപനങ്ങൾ ഒന്നും ഇല്ല എന്നത് നിരാശാജനകമാണ്. അതുകൊണ്ട്, കഴിഞ്ഞവർഷത്തെ പോലെ, ഇപ്രാവശ്യവും ഞാൻ സ്വന്തം നിലയ്ക്ക് ഒരു മലയാളം വാക്കിനെ വേർഡ് ഓഫ് ദി ഇയർ ആയി പ്രഖ്യാപിക്കുകയാണ്. "പൗരത്വം" ആണ് എന്റെ വേർഡ് ഓഫ് ദി ഇയർ.
നമ്മൾ നിത്യജീവിതത്തിൽ പൊതുവേ ഉപയോഗിക്കുന്ന ഒരു വാക്കല്ല 'പൗരത്വം'. എന്നാൽ 2019ൽ അസാധാരണമായ വിധത്തിൽ ഉപയോഗിക്കപ്പെട്ട ഒരു വാക്കായി മാറി പൗരത്വം എന്നത്.
അസമിൽ ദേശീയ പൗരത്വ പട്ടികയുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ തന്നെ പൗരത്വം എന്ന വാക്ക് നമ്മുടെ മാധ്യമങ്ങളിൽ നിറഞ്ഞു തുടങ്ങിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വർഷമായിരുന്നത് കൊണ്ട്, വോട്ടഭ്യർത്ഥനയുടെ കൂടെ പൗരൻ എന്നും പൗരത്വം എന്നും ഒക്കെ സീസണൽ ആയും ഉപയോഗിക്കപ്പെട്ടു. എന്നാൽ കേന്ദ്രസർക്കാർ, CAB അഥവാ പൗരത്വ ഭേദഗതി ബില്ല് അവതരിപ്പിക്കുകയും, ലോകസഭയും രാജ്യസഭയും കടന്ന് അത് CAA അഥവാ പൗരത്വ ഭേദഗതി നിയമം ആവുകയും ചെയ്തതോടെയാണ് പൗരത്വം എന്ന വാക്കിന് അസാമാന്യമായ പ്രസക്തിയും അർത്ഥവും ഒക്കെ കൈവന്നത്.
നമ്മുടെ വിഷയം ഈ വർഷത്തെ വാക്കിന്റെ തെരഞ്ഞെടുപ്പ് ആയതുകൊണ്ട്, CAA യിലേക്കൊന്നും പോകുന്നില്ല. എന്നാൽ ഈ വിഷയത്തിൽ നടന്ന ചർച്ചകളിലും എഴുത്തിലും ഒക്കെ പൗരത്വം എത്രയോ തവണ പ്രതിപാദിക്കപ്പെട്ടു! നമ്മിൽ മിക്കവരുടെയും സോഷ്യൽ മീഡിയ ടൈം ലൈനുകൾ പല ആഴ്ചകളായി പൗരത്വവിഷയങ്ങളിൽ കിടന്ന് അർമാദിക്കുകയായിരിക്കും. അങ്ങനെ, വല്ലപ്പോഴും മാത്രം പ്രൗഢിയോടെ പുറത്തിറങ്ങിയിരുന്ന 'പൗരത്വം', ഈ വർഷം തെരുവിലേക്കിറങ്ങി സാധാരണക്കാരുടെ ഇടയിൽ ഒരാളായി മാറിയിരിക്കുന്നു! ഈ വർഷത്തെ വാക്കായി തെരഞ്ഞെടുക്കാൻ പൗരത്വത്തിന് മറ്റൊരു എതിരാളിയില്ല എന്നാണ് എന്റെ അഭിപ്രായം.
അപ്പൊ, എല്ലാവർക്കും പുതുവത്സരാശംസകൾ!
ഇതോടൊപ്പം എന്റെ സുഹൃത്തുക്കളെ #vaakk2019 എന്ന ചലഞ്ചിലേക്ക് ഞാൻ ക്ഷണിക്കുകയാണ്. അപ്പോൾ പറയൂ, ഏതായിരുന്നു നിങ്ങളുടെ വാക്ക് ഓഫ് ദി വർഷം 2019?! എന്തായിരുന്നു അതിനുള്ള കാരണങ്ങൾ?

നമ്മുടെയൊക്കെ ജീവിതത്തിന്റെ പ്രിയപ്പെട്ട ഒരു ഭാഗമായിരുന്നിട്ട്, പെട്ടന്നൊരു വർഷം വല്ലാതെ തിരസ്കരിക്കപ്പെട്ട ഒരു വാക്കിനെ കൂടി ഈ അവസരത്തിൽ സ്മരിക്കുകയാണ്. ഹർത്താൽ!
ReplyDeleteഅയ്യോ സത്യാണല്ലോ.. ഹർത്താൽ ലോസ്റ്റ് വേർഡ് ഓഫ് ത് ഇയർ ആക്കണം
Deleteആരോട് പറയാൻ ആര് കേൾക്കാൻ? മലയാളത്തിന് ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ :(
Deleteപുതുവത്സരാശംസകൾ....
ReplyDeleteഎനിയ്ക്കൊരു മെയിൽ അയക്കൂ..
അയച്ചു തിരിച്ചയച്ചു ചാറ്റി കോളി എന്റമ്മോ!
Delete2020യിൽ വാക്ക് ഓഫ് വർഷം ശ്രദ്ധിക്കാൻ ശ്രമിക്കാം...
ReplyDeleteഈ വർഷം കഴിയുമ്പോ ഞാൻ ബ്ലോഗിൽ വന്ന് നോക്കും ട്ടാ
Deleteമലയാളത്തിന്റെ ഓക്സ്ഫോർഡ്
ReplyDeleteകുട്ടപ്പനായി മാറുന്ന മ്ടെ സ്വന്തം കൊച്ചു ഗോവിന്ദൻ ...!
ശോ! അത്രയ്ക്കൊന്നും ഇല്ലാന്നേ! പിന്നെ, എല്ലാവരും കൂടി നിർബന്ധിച്ചാൽ...!
Deleteഹലോ മിസ്റ്റർ പൗരൻ....
ReplyDeleteഅയാം ഒൾസോ പൗരന് നോട്ട് ഒൺലി ബട്ടോൾസോ ബുൾസൈ....
വല്ലതും മനസ്സിലായോ....ഇല്ല
മനസ്സിലാവില്ല.... ഐ നൊ(ക്നൊ)
ഏകദേശം ബുൾസൈയിലെ മഞ്ഞക്കരു മാതിരിയായി പൗരത്വം.... കരു പൊട്ടി.... പൊട്ടിയൊലിച്ചു....
കുരുത്വം കെട്ടവൻ തീട്ടം ചവിട്ടിയ അവസ്ഥയായി പൗരത്വം....
എന്തായാലും പൗരത്വം എന്ന വാക്കിനേ....
വേഡ് ഓഫ് ദ് ഇയറായി തിരഞ്ഞെടുത്ത മിസ്റ്റർ കൊച്ചുവിന് ഒരു പത്മാ പുരസ്കാരത്തിന് ശുപാർശ ചെയ്യുന്നു.....
സൂപ്പർ
പൗരത്വം ഇല്ലാതെ നമുക്കെന്ത് ജീവിതം?!
Delete